23.9 C
Kottayam
Thursday, June 4, 2026

ഏകദിന ലോകകപ്പിന് മുമ്പ് സഞ്ജു ടി20 ടീമിൽ; ടി20 ലോകകപ്പ് അടുത്തെത്തിയപ്പോൾ ഏകദിന ടീമിൽ, സഞ്ജു ജീവിതത്തിൽ ലോകകപ്പ് കളിയ്ക്കില്ല, ടീം ഇന്ത്യയുടെ പദ്ധതികൾ വ്യക്തം

Must read

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതോടെ ചിത്രം വ്യക്തമായി. അടുത്ത വര്‍ഷം ജൂണില്‍, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ്. സഞ്ജുവിനെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. 

നേരത്തെയും ഇങ്ങനെയായിരുന്നു. ഏകദിന ലോകകപ്പിന് മുമ്പ് ടീം തിരഞ്ഞെടുക്കുമ്പോള്‍ സഞ്ജുവിന് ടി20 മത്സരങ്ങളില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ നേരത്തെ തിരിച്ചും. സഞ്ജുവിന്റെ ജൂനിയേഴ്‌സായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, റിങ്കു സിംഗ് എന്നിവര്‍ക്കും ടീമിലിടമുണ്ട്.

ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടതുള്ളു. മാത്രമല്ല രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് സഞ്ജുവിനെ ഏകദിന ടീമില്‍ പോലും ഉള്‍പ്പടുത്തിയത്. അവര്‍ തിരിച്ചെത്തുമ്പോള്‍ സ്ഥാനമൊഴിയേണ്ടി വരും. 

- Advertisement -

ഏകദിന ടീമില്‍ ഇഷാന്‍, സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. സഞ്ജുവിനൊപ്പം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. റിങ്കുവിന് ഏകദിന ടീമിലേക്കും വിളിയെത്തി. 

- Advertisement -

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

അതേസമയം, ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ കളിക്കുന്ന യുവതാരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമിലും ഇടം കണ്ടെത്തിയിരുന്നു. 

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week