24.9 C
Kottayam
Saturday, June 6, 2026

‘അമ്മേ,…. എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടമാണ്…. അത്രയും ഇഷ്ടം ടീച്ചറിന് എന്നോടുണ്ടാകുമോ?അകാലത്തില്‍ പൊലിഞ്ഞ ശിഷ്യനെയോര്‍ത്ത് ടീച്ചറുടെ കണ്ണുനനയിയ്ക്കുന്ന കുറിപ്പ്‌

Must read

തിരുവനന്തപുരം:എങ്ങിനെ നിർവചിക്കണമെന്നോ എന്ത് പേരിട്ട് വിളിക്കണമെന്നോ ഇപ്പോഴും അറിയാത്ത ബന്ധമാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെതും.ഇപ്പോഴിത തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ അകാല വേർപാടിൽ ഒരു ടീ്ചർ എഴിുതിയ കുറിപ്പാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.ക്ലാസ്സ് മുറിയിൽ തന്റെ പിറന്നാൾ ഗംഭീരമാക്കിയ ശിഷ്യന്റെ അകാല വേർപാടിൽ, ക്ലാസ്സ് ടീച്ചർ ലീന ഗബ്രിയേലാണ് തന്റെ മറ്റൊരു പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് എഴുതിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇന്ന് ഏപ്രിൽ 8 ഒരു പിറന്നാൾ ദിനം കൂടി ഈ ഭൂമിയിൽ ജീവിക്കുവാനും ആയിരിക്കുന്ന മേഖലകളിൽ സ്‌നേഹം പങ്കിടുവാനും സർവ്വശക്തനായ ദൈവം ദാനമായി നൽകിയ ജീവിതം. ജനിച്ച നാൾ മുതൽ ഇന്നുവരെ അവിടുന്ന് എന്റെ മേൽ വർഷിച്ച അനന്ത കാരുണ്യത്തിനും നന്മകൾക്കും ഇന്നേദിവസം നന്ദി അർപ്പിക്കുന്ന തോടൊപ്പം നല്ല പാരമ്പര്യങ്ങളും പരിശീലനവും വിദ്യാഭ്യാസവും പകർന്ന് എന്നെ വളർത്തിയ മാതാപിതാക്കളെയും നന്ദിയോടെ സ്മരിക്കുന്നു അദ്ധ്യാപകരുടെ പിറന്നാൾ ദിനം വലിയ ആവേശത്തോടെ കുട്ടികൾ ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ എന്റെ പിറന്നാളിന് ആഘോഷങ്ങളൊന്നും പാടില്ല എന്ന് ഞാൻ ആ മക്കളെ വിലക്കിയിരുന്നു.

പക്ഷേ ഒരു മാസം മുമ്പ് പതിവുപോലെ സ്‌കൂളിൽ എത്തിയ എന്നെ കാത്തിരുന്നത് പൂർണ്ണമായും സസ്‌പെൻസ് കാത്തുസൂക്ഷിച്ചു കൊണ്ടുള്ള ഒരു പിറന്നാൾ ആഘോഷമായിരുന്നു. ജനലുകളും വാതിലുകളും അടച്ച് ഇരുട്ടുമുറിയാക്കി വെച്ചിരുന്ന എന്റെ ക്ലാസിന്റെ വാതിൽ ഞാൻ തുറന്നതും…Happy  B’day dear Teacher.  …. എന്ന പാട്ടിന് അകമ്പടിയായി ….. വർണ്ണ കടലാസ് തുണ്ടുകൾ ഉയർന്നുപൊങ്ങി. കുസൃതികളും കുഞ്ഞുകുറുമ്പുകളും അച്ചടക്കക്കുറവും ഒക്കെ അവർ കാണിക്കുമ്പോൾ നന്നായി വഴക്ക് പറയാറുള്ള ഞാൻ കുട്ടികളുടെ സ്‌നേഹാര വങ്ങൾക്കു മുന്നിൽ നിശബ്ദയായിപ്പോയി. ബ്ലാക്ക് ബോർഡിലെ എഴുത്തുകളും ചിത്രങ്ങളും വർണ്ണാഭമായ തോരണങ്ങളും കേക്കും കത്തിച്ചുവച്ച മെഴുകുതിരികളും സർപ്രൈസ് ഗിഫ്റ്റുകളും കണ്ടപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു.

- Advertisement -

ഈ ക്ലാസ്സിലെ പിറന്നാളാഘോഷ ത്തിന്റെ ശബ്ദം അടുത്ത ക്ലാസിന് ബുദ്ധിമുട്ട് ആകാതിരിക്കാൻ ഞാൻ ഏറെ പണിപ്പെട്ടു. ഏറ്റവും മനോഹരമായ ടീച്ചറിന്റെ ബർത്ത് ഡേ ആഘോഷിക്കാനുള്ള ആസൂത്രണവും കുട്ടികളിലെ സംഘബോധവും നേതൃത്വപാടവവും കണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു എന്നു മാത്രമേ പറയാനുള്ളൂ. ആറാം ക്ലാസുകാർ നടത്തിയ ഈ ഉത്സവാഘോഷത്തിന്റെ വിവരങ്ങൾ ഒന്നും പുറത്തറിയാതെ പരമരഹസ്യമായി സൂക്ഷിച്ച് വിജയത്തിലെത്തിയതിന്റെ ആഹ്ലാദത്തിളക്കം ഓരോ കണ്ണുകളിലും ദൃശ്യമായിരുന്നു.

- Advertisement -

ഞാൻ എന്റെ ക്ലാസിലേക്ക് കാലെടുത്തുവെച്ച നിമിഷം മുതൽ ഫോട്ടോ എടുക്കുന്നതും വർണ്ണക്കടലാസ് കഷണം കൊണ്ടു നിറഞ്ഞ എന്റെ തലമുടി വൃത്തിയാക്കുന്നതും കേക്കുകൊണ്ട് മെഴുകിയ എന്റെ മുഖം ടിഷ്യൂപേപ്പർ കൊണ്ട് തുടച്ചതും വരെ പ്രിയമക്കളുടെ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നു ….

എന്റെ ജീവിതത്തിലെ മറക്കാനാകാത്ത പിറന്നാളാഘോഷം…… കുഞ്ഞുമനസ്സുകളുടെ സ്‌നേഹം ഓർമ്മിക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ഒപ്പം സന്തോഷവും സങ്കടവും സമ്മിശ്രം. മനസ്സിനെ നൊമ്പരപ്പെടുത്തുന്നത് മറ്റൊന്നുമല്ല അന്നത്തെ പിറന്നാൾ ആഘോഷത്തിന് ഇടയിൽ മക്കൾ നൽകിയ കൊച്ചു സമ്മാനങ്ങളോടൊപ്പം എന്റെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വർണ്ണക്കടലാസിൽ പൊതിഞ്ഞ് അവരുടെ ഓർമ്മയ്ക്കായി നൽകി .

- Advertisement -

കുട്ടികളുടെ പ്ലാൻ അനുസരിച്ച് ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ എന്റെ ഫോട്ടോയും പിടിച്ചു കൊണ്ട് നിൽക്കുന്ന പ്രിയ ശിഷ്യൻ അലൻ ശരത്ത് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞു വീട്ടിലെ അക്വേറിയം വൃത്തിയാക്കിയപ്പോഴാണ് ഷോക്കേറ്റ് അലന് ആ ദാരുണാന്ത്യം സംഭവിച്ചത്…

അതിനാൽ തന്നെ എന്റെ ഈ പിറന്നാൾ ദിനം എനിക്ക് സന്തോഷത്തിന്റേതല്ല…. ക്ലാസിലെ ആഘോഷദിവസം ഞാൻ വരാന്തയിലൂടെ നടന്നുപോകുമ്പോൾ അലൻ പുറകെ ഓടിവന്ന് ചോദിച്ച വാക്കുകൾ….. ‘ ടീച്ചറെ ഞങ്ങളുടെ പിറന്നാളാഘോഷം ഇഷ്ടപ്പെട്ടോ…. ‘ വീണ്ടും കേൾക്കുന്നതായി തോന്നുന്നു… അന്നേ ദിനം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ അലന്റെ അമ്മ സിനിയുടെ മടിയിലിരുന്ന് ടീച്ചറിന്റെ ബർത്ത് ഡേ അടിപൊളിയായി ഞങ്ങൾ ആഘോഷിച്ചു ടീച്ചറിനെ പറ്റിച്ചു എന്ന് പറഞ്ഞുകൊണ്ട് ടീച്ചറിന്റെ പിറന്നാൾ ആഘോഷവിവരണം ആദ്യവസാനം അമ്മയെ പറഞ്ഞു കേൾപ്പിച്ചു എന്ന വാക്കുകൾ എന്നോട് പങ്കുവെച്ച അമ്മയ്ക്കും എനിക്കും അലൻ എന്ന കുഞ്ഞ് കണ്ണീർ പൂവായി……

തുടർന്ന് മകന്റെ ചോദ്യത്തിന് അമ്മ കൃത്യമായി മറുപടി കൊടുത്തതും എനിക്ക് ആശ്വാസകരമായി… ആ ചോദ്യം മറ്റൊന്നല്ല ‘ ‘അമ്മേ,…. എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടമാണ്…. അത്രയും ഇഷ്ടം ടീച്ചറിന് എന്നോടുണ്ടാകുമോ?’ നിഷ്‌കളങ്കനായ എന്റെ പ്രിയ കുഞ്ഞേ നിന്റെ സ്മരണയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ….. ഒത്തിരി ഇഷ്ടത്തോടെ…. എന്റെ ഈ പിറന്നാൾ കുറിപ്പ് സമർപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week