ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപിക അനാമിക ശുക്ലയാണ് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചിരിക്കുന്നത്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചു.
അധ്യാപകരുടെ ഡാറ്റബേസ് പുറത്തുവന്നതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രൈമറി സ്‌കൂളുകളിലെ അധയാപകരുടെ ഹാജര്‍ പരിശോധിക്കുന്നതില്‍ വന്ന വീഴ്ചയാണ് ഈ തട്ടിപ്പിന് ഇടയാക്കിയതെന്ന് വിമര്‍ശനമുണ്ട്. സംഭവത്തില്‍ അനേവഷണം നടത്തുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വിജയ് കിരണ്‍ ആനന്ദ് അറിയിച്ചു.
നിലവിൽ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലത്തിലെ മുഴുവന്‍ സമയ അധ്യാപികയാണ് അനാമിക ശുക്ല. അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി വരെ 13 മാസത്തിനിടെ ഒരു കോടിയോളം രൂപ അനാമിക ശുക്ല ശമ്പളമായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
സര്‍ക്കാരിന് നല്‍കിയ വിവരമനുസരിച്ച് മെയിന്‍പുരി ജില്ലക്കാരിയാണ് ഇവര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനാമിക ശുക്ലക്ക് നോട്ടീസയച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല. നിലവില്‍ ഇവര്‍ക്കുള്ള എല്ലാ ശമ്പളവും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കം പരിശോധിച്ച് വരികയാണ്.