കോട്ടയം: പൂവത്തുമ്മൂട് സ്കൂളിൽ അധ്യാപികയ്ക്കുനേരെ ഭർത്താവിന്റെ അതിക്രമം. അധ്യാപിക ഡോണിയയ്ക്ക് കഴുത്തിൽ മുറിവേറ്റു. ഭർത്താവ് കൊച്ചുമോനാണ് സ്കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്.
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


