24.9 C
Kottayam
Saturday, June 6, 2026

കാപ്പിയെ മറികടന്ന് ചായ; 2024 ൽ സോമറ്റോയിൽ ട്രെൻഡിങ്ങായ ഭക്ഷണങ്ങൾ ഇവയാണ്‌

Must read

മുംബൈ:ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ എല്ലാ വർഷവും തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഭക്ഷണ പ്രിയവും 2024  ലെ ട്രെൻഡിങ് ഭക്ഷണവും ഉൾപ്പടെ ഇത് നോക്കിയാൽ മനസിലാക്കാൻ കഴിയും. റിപ്പോർട്ട് പ്രകാരം, സൊമാറ്റോയുടെ ഹിറ്റ് ചാർട്ടിൽ തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനത്തുള്ളത്  ബിരിയാണിയാണ്.  

2024-ൽ 9,13,99,110 ബിരിയാണിയാണ് സോമറ്റോ ഡെലിവറി ചെയ്തിട്ടുള്ളത്. ഓരോ സെക്കൻഡിലും മൂന്നിലധികം ബിരിയാണികൾ വിതരണം ചെയ്തതായി സൊമാറ്റോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ ബിരിയാണിയുടെ ആധിപത്യം പുതിയതല്ല. ഏകദേശം ഒരു പതിറ്റാണ്ടായി, ഓൺലൈൻ  പ്ലാറ്റ്‌ഫോമുകളിലുടനീളം ബിരിയാണിയുടെ ഡിമാൻഡ് വലുതാണ്. ബിരിയാണിക്ക് തൊട്ടുപിന്നാലെ, രണ്ടാം സ്ഥാനം നേടിയത് പിസ്സയാണ്, രാജ്യത്തുടനീളം സോമാറ്റോ 5,84,46,908 പിസകൾ വിതരണം ചെയ്തു.

- Advertisement -

അതേസമയം, പാനീയങ്ങളിലേക്ക് വരുമ്പോൾ ഈ വർഷം ചായ കാപ്പിയെ മറികടന്നു. കാപ്പി പ്രിയരേ കൂടുതലുള്ള ഇന്ത്യയിൽ സൊമാറ്റോ കൂടുതലും വിതരണം ചെയ്തത് ചായയാണ്.  77,76,725 കപ്പ് ചായയാണ് സോമറ്റോ 2024  ൽ മാത്രം ഡെലിവറി ചെയ്തത്. അതേസമയം ഡെലിവറി ചെയ്ത കോഫിയുടെ എണ്ണം 74,32,856 ആണ്. 

- Advertisement -

സോമറ്റോ വഴി റെസ്റോറന്റുകളിൽ ടേബിളുകൾ റിസർവ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് പ്രയോജനപ്പെടുത്തി  1,25,55,417 ഇന്ത്യക്കാർ ഈ വർഷം ടേബിളുകൾ റിസർവ് ചെയ്‌തതായി സോമറ്റോ വ്യക്തമാക്കി. ഫാദേഴ്‌സ് ഡേ ആയിരുന്നു ഇതിൽ ഏറ്റവും തിരക്കേറിയ ദിവസം എന്ന സോമറ്റോയുടെ കണക്കുകൾ പറയുന്നു. 84,866 റിസർവേഷനുകൾ  അന്ന് ഒരു ദിവസംകൊണ്ട് നടന്നത്.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week