ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദു റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്. റോഡ് പണിക്കായി മെറ്റൽ ലോഡ് കയറ്റി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. കുത്തുകയറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകിലേക്ക് നീങ്ങി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഒരു ഭാഗം പൂർണ്ണമായി തകരുകയും വസ്തുവകകൾ നശിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News