30.6 C
Kottayam
Friday, June 19, 2026

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി

Must read

കുമളി: മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. നിലവില്‍ 141.65 അടിയാണ് ഡാമിലെ ജലനിരപ്പ്. 142 അടി വരെ ഡാമില്‍ ജലം സംഭരിക്കാം. അതേസമയം, ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ഇനിയും പെയ്ത് നീരൊഴുക്ക് ശക്തമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കോമറിന്‍ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. നാളെ ഇത് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെപുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെടാന്‍ സാധ്യത. ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രംപ്രവചിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ...

Popular this week