ഊട്ടി: കേരളത്തില്‍ നിന്നെത്തിയ അധ്യാപകരെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ പ്രവേശിപ്പിച്ചില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മടക്കിയയച്ചത്. ആര്‍ടിപിസിആര്‍ വാക്‌സിനേഷന്‍ രേഖകളില്ലാത്തതിനാലാണ് മടക്കിയയച്ചതെന്ന് അധികൃതര്‍ പറയുന്നു.
താളൂര്‍ ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്തതിനാല്‍ തിരികെ അയക്കുകയായിരുന്നു. ആര്‍ടിപിസിആര്‍ വാക്‌സിനേഷന്‍ സര്‍ട്ടതിഫിക്കറ്റ് ഇല്ലാതെ എത്തിയാല്‍ കേസെടുക്കുമെന്ന് നീലഗിരി ആര്‍ഡിഒ അറിയിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോളജില്‍ കേരളത്തില്‍നിന്നും മടങ്ങിയെത്തിയ 32 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ യാത്രക്കാരെ ട്രാവല്‍ ഏജന്‍സികള്‍ അതിര്‍ത്തി കടത്തുന്ന സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
യാത്രക്കാരെ അതിര്‍ത്തികടത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.