ഇടുക്കി : തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്.
ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാൻ സജ്ജമാണ്. എന്നാൽ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം അരികൊമ്പന്റെ തുമ്പി കൈയിൽ ഏറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.