26.2 C
Kottayam
Thursday, May 16, 2024

തമിഴ്‌നാട്ടിൽ ഏഴ് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; തെക്കൻ ജില്ലകളിൽ കനത്ത മഴ

Must read

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത ഏഴു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. തൂത്തുക്കുടി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റിലും മഴയിലുംഇവിടെ മരങ്ങള്‍ കടപുഴകി വീഴുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

തമിഴ്നാടിന്റെ തെക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ തമിഴ്നാട്ടിലെയും പുതുച്ചേരി, കരയ്ക്കല്‍ എന്നിവിടങ്ങളിലെയും ചില പ്രദേശങ്ങളിലും ഞായറാഴ്ച മഴ തുടരും. കന്യാകുമാരി, പുതുക്കോട്ടൈ, തിരുനല്‍വേലി, തെങ്കാശി ജില്ലകളിലെ ചില സ്ഥലങ്ങളിലുംഈ ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാഗപട്ടണം, പുതുകോട്ടൈ, തഞ്ചാവൂര്‍, രാമനാഥപുരം, വിരുദുനഗര്‍, തിരുവാരൂര്‍ എന്നീ ജില്ലകളിലെ ചിലയിടങ്ങളിലും കനത്ത മഴ പെയ്തേക്കും.

തെക്കന്‍ തമിഴ്നാടിലെ മിക്ക സ്ഥലങ്ങളിലും, പുതുച്ചേരി, കാരയ്ക്കല്‍ തുടങ്ങി ചില വടക്കു പ്രദേശങ്ങളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. അന്നേദിവസം കന്യാകുമാരി, തിരുനല്‍വേലി, തൂത്തുകുടി, തെങ്കാശി ജില്ലകളിലെ ചില സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്കും, രാമനാഥപുരം, ശിവഗംഗൈ, വിരുദുനഗര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തേനി ജില്ലകളില്‍ തീവ്രമഴയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച പുതുച്ചേരി, കാരയ്ക്കല്‍, വടക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ മഴയ്ക്കും, മറ്റുചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവയ്ക്കു പുറമെ തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിലും ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴതുടര്‍ന്നേക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week