ഭാര്യാ സഹോദരന്‍റെ ഭാര്യയുമായി സല്ലാപം: ചുംബന വീഡിയോ പുറത്തായതിന് പിന്നാലെ പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ചെന്നൈ: പാർക്കിൽവെച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടന്ന സംഭവത്തിൽ പോലീസ് കോൺസ്റ്റബിളായ വി.ബാലാജിയെ(29) ആണ് കോയമ്പത്തൂർ ഡിസിപി മുരളീധരൻ സസ്പെൻഡ് ചെയ്തത്. ചുംബന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.

കുടല്ലൂർ സ്വദേശിയും ഭാര്യയും രണ്ടു മക്കളുമുള്ള ബാലാജി സർക്കാർ വക ക്വാർട്ടേഴ്സിലാണ് താമസിച്ചുവന്നത്. ഭാര്യയുടെ സഹോദരന്‍റെ ഭാര്യയാണ് ഇയാളെ പാർക്കിൽവെച്ച് ചുംബിച്ചത്. ഈ സമയത്ത് ഇയാൾ പോലീസ് യൂണിഫോമിലായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ആരോ മൊബൈൽ ഫോൺ ക്യാമറയിൽ ചുംബനദൃശ്യം പകർത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

ചുംബന ദൃശ്യം പകർത്തിയ ആൾ ഇത് കോയമ്പത്തൂർ കമ്മീഷണർ ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകുകയായിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ബാലാജിയെ സസ്‌പെൻഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News