24.7 C
Kottayam
Wednesday, November 27, 2024

500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്

Must read

ചെന്നൈ: നാളെ മുതൽ 500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

ചെന്നൈയിൽ മാത്രം 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂർ മേഖലയിൽ 138 ഉം മധുരയിൽ 125ഉം മദ്യശാലകൾ അടച്ചിടും. എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഏപ്രിലിൽ നൽകിയിരുന്നു. 

തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും അടുത്തുള്ള 500 മദ്യശാലകൾ തിരിച്ചറിഞ്ഞിരുന്നു. ഇവയാണ് നാളെ മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതോടെ ജോലി നഷ്ടമാകുന്ന 1500 ഓളം പേരെ പുനർ വിന്യസിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. 2 ജില്ലകളിൽ വിഷമദ്യ ദുരന്തം ഉണ്ടായതിന് പിന്നാലെ  ഉയർന്ന വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്  നടപടി. സംസ്ഥാനത്ത് ആകെ 5329 ഔട്ട് ലെറ്റുകളാണ്  നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം...

വളപ്പട്ടണത്ത് നിന്ന് ഒരു കോടിയും 300 പവനും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി; കേസിൽ നിർണായക തെളിവുകള്‍

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും...

'ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകം'; ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ

കൊച്ചി:ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മരാകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണ്. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത് എന്ന്...

തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്‍റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ...

ഐടിഐകളിൽ പഠനസമയം കുറയ്ക്കണം ; ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ...

Popular this week