24.3 C
Kottayam
Saturday, June 6, 2026

തമിഴ്നാട്ടിൽ നയപ്രഖ്യാപനത്തിന് വിസമ്മതിച്ച് ആർ .എൻ രവി; ​ഗവർണറെ സഭയിലിരുത്തി പ്രസം​ഗം വായിച്ച് സ്പീക്കർ

Must read

ചെന്നൈ: നിയമസഭാ സമ്മേളത്തിന്റെ ആരംഭത്തില്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാന്‍ വിസമ്മതിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആർ എൻ രവി. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ വസ്തുതാപരവും ധാര്‍മികവുമായ ഒരുപാട് തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താതിരുന്നത്. തുടര്‍ന്ന് ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ എം. അപ്പാവു പ്രസംഗം സഭയില്‍ വായിച്ചു.

ദേശീയഗാനത്തോട് ആദരവ് കാണിക്കാനും പ്രസംഗത്തിന് മുമ്പും ശേഷവും ആലപിക്കാനുള്ള തന്റെ ആവശ്യവും സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആ.എന്‍. രവി ആരോപിച്ചു. വസ്തുതാപരമായ പിഴവുകളുള്ള പ്രസംഗം താന്‍ വായിച്ചാല്‍ അത് ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമായിരിക്കും. അതിനാല്‍ സഭയോടുള്ള എല്ലാ ബഹുമാനത്തോടെയും താന്‍ അഭിസംബോധന അവസാനിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, പ്രസംഗത്തിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്ന തിരുവള്ളുവരുടെ വരികള്‍ വായിച്ചശേഷമാണ് അദ്ദേഹം ബാക്കി വായിക്കാന്‍ വിസമ്മതിച്ചത്.

ഗവര്‍ണര്‍ പ്രസംഗം വായിക്കാന് വിസമ്മതിച്ചതിന് പിന്നാലെ സംസാരിച്ച സ്പീക്കര്‍ കേന്ദ്രത്തെ വിമര്‍ശിച്ചു. പിന്നാലെ, സവര്‍ക്കറുടേയും ഗോഡ്‌സേയുടേയും പാതയില്‍ സഞ്ചരിക്കുന്നവരേക്കാള്‍ താഴയല്ല തമിഴ്‌നാട് അസംബ്ലിയെന്ന് എം. അപ്പാവു പറഞ്ഞു. തുടര്‍ന്നാണ് സ്പീക്കര്‍ ഗവര്‍ണറെ സഭയില്‍ ഇരുത്തി പ്രസംഗം വായിച്ചത്. സ്പീക്കര്‍ ഗവര്‍ണറെ നാഥുറാം ഗോഡ്‌സേയുടെ അനുയായിയെന്ന് വിളിച്ചെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week