ചെന്നൈ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നു വരുന്ന ജെല്ലിക്കെട്ടിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന എല്ലാവരും സര്‍ക്കാര്‍ ലബോറട്ടറിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന് സര്‍ക്കാര്‍ പ്രസ്താവന.
ഒരു ഇനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150 പേരില്‍ കൂടാന്‍ പാടില്ല, കാഴ്ചക്കാര്‍ 50 ശതമാനം മാത്രമേ പാടുള്ളൂ. കാഴ്ചക്കാര്‍ മാസ്‌ക് ധരിക്കുകയും സമൂഹിക അകലം പാലിക്കുകയും ചെയ്യണം. തെര്‍മല്‍ സ്‌കാന്‍ ഉപയോഗിച്ചുകൊണ്ട് താപനില പരിശോധിക്കുകയും വേണം.
2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതെന്ന ആരേപണം ഉയരുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ബീച്ചുകളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സരാഘോഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നു.