ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 834 ആയി. ഇന്ന് 96 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ 84 പേര് ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. തമിഴ്നാട്ടില്‍ വീടുകളില്‍ 59,918 പേരെ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 213 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം നിലവില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,865 ആയി ഉയര്‍ന്നു. 169 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 478 പേര്‍ക്ക് രോഗ ബാധ പൂര്‍ണമായും ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.