27.8 C
Kottayam
Tuesday, May 21, 2024

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ള ഇടറോഡുകൾ അടച്ച് തമിഴ്‌നാട്; അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു. തമിഴ്‌നാട് പോലീസാണ് ഇടറോഡുകൾ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകൾ വെച്ച് അടച്ചത്. അതിർത്തിയിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-പാസ് ഉള്ളവർക്ക് മാത്രമെ ഇനി അതിർത്തി കടക്കാൻ സാധിക്കൂ. നിലമാമൂട്, ഉണ്ടൻകോട്, പളുങ്കൽ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡും പോലീസ് അടച്ചിട്ടുണ്ട്.

ഇനി തമിഴ്നാട്ടിലേയ്ക്ക് കടക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കളിയിക്കാവിള ദേശീയ പാത വഴി സഞ്ചരിക്കാം.

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഇ- പാസ് വാങ്ങാം. അതിർത്തിയിൽ എത്തുന്നവരുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും പരിശോധനാ ഫലം ലഭിക്കുന്നത് വരെ കാത്ത് നിൽക്കേണ്ട ആവശ്യമില്ല. അത് ഫോണിലേയ്ക്ക് അയച്ച് നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week