ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ അഡയാറിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു. നിരവധി സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധികർത്താവുമായിരുന്നു.
തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ ‘ഭ്രമരം’ സിനിമയിലും അഭിനയിച്ചു. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. യഥാർത്ഥ പേര് എസ്. കൃഷ്ണമൂർത്തിയെന്നാണ്. സുശീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


