കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഭീകരര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായ പോലീസുകാരിയെ ഭീകരര്‍ വെടിവച്ചു കൊന്നുവെന്ന വാര്‍ത്തയാണ് ഒടുവിലായി പുറത്ത് വരുന്നത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ ഘോര്‍ പ്രവിശ്യയിലെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥയായ ബാനു നെഗര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.മൂന്ന് ഭീകരരാണ് നെഗാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നായിരുന്നു ക്രൂരമായി കൊലപ്പെടുത്തിയത്. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുന്‍പില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
നെഗറിന്റെ മരണം ഉറപ്പിച്ച ഭീകരര്‍ മൃതദേഹത്തിന്റെ മുഖം വികൃതമാക്കി. സംഭവ ശേഷം വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.