Biriyani challenge u k sameeksha
-
News
കേരളത്തിന് കൈത്താങ്ങായി യു.കെ.യിൽ നിന്ന് ബിരിയാണി ചലഞ്ച്
ലണ്ടൻ:കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസത്തിന്റെകരം നീട്ടുകയാണ് ബ്രിട്ടനിലെ മലയാളികളുടെ കൂട്ടായ്മയായസമീക്ഷ. മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് പണംസ്വരൂപിക്കാൻ വലിയ ബരിയാണി ചലഞ്ചാണ് സമീക്ഷ യുകെ നാഷണൽ കമ്മറ്റിയുടആഭിമുഖ്യത്തിൽ കെറ്ററിങ്ബ്രാഞ്ച് നടത്തിയത്.25 ലക്ഷം രൂപ കണ്ടെത്തി മുഖ്യമന്ത്രിയുടെവാക്സിൻ ചലിഞ്ചിന് നൽകാൻ ആണ് സംഘടനയുടെ തീരുമാനം. യു കെ മലയാളികൾക്കിടയിലെ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സമീക്ഷയുടെപ്രവർത്തകർ ഇത്തവണയും മുഖ്യമന്ത്രിയുടെ ചലഞ്ച്ഏറ്റെടുത്തു. വാക്സിന് ചലഞ്ചിന് നിർലോഭമായ പിൻതുണനൽകാൻ സംഘടനയുടെ ഘടകങ്ങളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കാനാണ് ദേശിയ കമ്മറ്റി തീരുമാനിച്ചത്. കെറ്ററിങ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ ആദ്യ സംരംഭംകുറിച്ചു. ഇരുപത്തിയെട്ടോളം യുവാക്കളുടെസഹകരണത്തോടെയാണ് ബരിയാണി ചലഞ്ച്നടപ്പിലാക്കിയത്. ജോലികളിൽ നിന്ന് അവധിയെടുത്ത്യുവാക്കൾ ഒത്തുചേർന്നു. കോവിഡ് നിയന്ത്രണങ്ങളുടെപശ്ചാതലത്തിൽ ബിരിയാണി ചലഞ്ചും ശ്രമകരമായിരുന്നു. ബിരിയാണി വീടുകളിൽ എത്തിക്കാനാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഓണ്ലൈൻ ബുക്കിങ് സംവിധാനംഏർപ്പെടുത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലഞ്ചിൽ പങ്കെടുക്കാൻ അറുനൂറോളം പേർ രംഗത്ത് വന്നു. ഇതോടെബിരിയാണി ഉണ്ടാക്കുന്നത് പ്രതീക്ഷിച്ചതിലും വലിയചലഞ്ചായി. യുവാക്കൾ ഒത്തുപിടിച്ചതോടെ ഉഗ്രൻ തലശ്ശേരി ബിരിയാണിറെഡി. ഓഡർ ചെയ്തവർക്കെല്ലാം വീടുകളിൽ ബിരിയാണിഎത്തിച്ച് നൽകി. ഡൽഹിയിലെ കർഷക സമരകാലത്ത്പതിനാല് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകിയചരിത്രമുണ്ട് സമീക്ഷക്ക്. വാക്സിൻ ചലഞ്ചിൽ പങ്കെടുക്കാൻ യു കെ മലയാളികൾ ആവേശത്തോടെ എത്തുന്നത്തിരിച്ചറിഞ്ഞ് കൂടുതൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടന.
Read More »