ന്യൂഡല്‍ഹി: സാമൂഹമാധ്യമങ്ങളില്‍ വൈറലായി ബോളിവുഡിലെ ജനപ്രിയ നായികമാരില്‍ ഒരാളായ താപ്സി പന്നുവിന്റെ പ്രതികരണം. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ നടി നടത്തിയ പ്രതികരണവാണ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായത്. ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവെന്ന ചോദ്യത്തിന് നടി താപ്സി പന്നു നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവെന്ന് ചോദിച്ചുകൊണ്ട് അവതാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ താപ്‌സിയെ കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് താപ്സി പന്നു തെരഞ്ഞെടുത്തത്.
തുടര്‍ന്ന് താരം നല്‍കിയ മറുപടിയാണ് വേറലായിരിക്കുന്നത്. ‘എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം’ എന്നായിരുന്നു അവര്‍ പറഞ്ഞത്. നിരവധിപ്പേരാണ് താപ്സിയുടെ ഈ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിഹാസപരമായ ട്രോളെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്.
Popular Bollywood actress Taapsee Pannu is trending on social media after a video of her response to a question about her favorite political leader went viral. During a television show, when asked who she admires most in politics, Taapsee gave a candid and thoughtful reply. Known for her bold and outspoken nature, Taapsee’s response has sparked a huge debate online, with many praising her for having a clear political perspective, while others analyzed the implications of her choice.


