നോ ഷേക്ക്ഹാന്‍ഡ്‌! ടി20 ലോകകപ്പിലും പരസ്പരം കൈകൊടുക്കാതെ സൂര്യകുമാറും സൽമാൻ ആഗയും

ഇത്തവണയും ഹസ്തദാനമില്ല; ടി20 ലോകകപ്പിലും പരസ്പരം കൈകൊടുക്കാതെ സൂര്യകുമാറും സൽമാൻ ആഗയും

കൊളംബോ: ഇത്തവണയും പരസ്പരം കൈ കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും. ടി20 ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരത്തിന്റെ ടോസിന് ശേഷം ഇരു ക്യാപ്റ്റൻമാരും പരസ്പരം ഹസ്തദാനം ചെയ്തില്ല. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് തിരഞ്ഞെടുക്കുകയാണെന്നും ടീം വിവരങ്ങളും പറഞ്ഞ ശേഷം സൽമാൻ ആഗ നടന്നു നീങ്ങുകയായിരുന്നു.

സമീപകാലത്തായി ഇന്ത്യ-പാക് മത്സരങ്ങളിൽ ചൂടുള്ള ചർച്ചാവിഷയമാണ് ഹസ്തദാനം. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെയാണ് ആ വിള്ളൽ ക്രിക്കറ്റ് മൈതാനത്തേക്കും നീണ്ടത്. പിന്നാലെ നടന്ന ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റന് കൈകൊടുത്തില്ല. ഇതിന് പാക് ക്രിക്കറ്റ് ബോർഡ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരേ ഐസിസിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പിൽ പിന്നീട് നടന്ന മത്സരങ്ങളിലും ഇരു ടീമിലെ ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തിരുന്നില്ല.

പാകിസ്താനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 10 ഓവറിൽ രണ്ടിന് 92 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനുമാണ് പുറത്തായത്.

സഞ്ജു സാംസണ് പകരം ടീമിലിടം നേടിയ അഭിഷേക് ഓപ്പണർ അഭിഷേക് ശർമ  റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ പുറത്തായി. സൽമാൻ ആഗയുടെ പന്തിൽ അഫ്രീദി ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് വെടിക്കെട്ടോടെ ഇഷാനാണ് ഇന്ത്യയെ കരകയറ്റിയത്. മൂന്ന് സിക്സും പത്ത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇഷാന്റെ തിളക്കമാർന്ന ഇന്നിങ്സ്. അവസാനം സലീം അയൂബിന്റെ പന്തിൽ ബെയ്ൽ തെറിക്കുകയായിുരന്നു.

ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യയിറങ്ങുന്നത്. വയറുവേദനയെത്തുടർന്ന് വിശ്രമത്തിലായിരുന്ന അഭിഷേക് ശർമ, സഞ്ജു സാംസണിന് പകരം സ്‌ക്വാഡിൽ തിരിച്ചെത്തി. സ്പിൻ കരുത്ത് വർധിപ്പിക്കുക ഉദ്ദേശിച്ച് കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി. അർഷ്ദീപിന് പകരമാണ് കുൽദീപെത്തിയത്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും പേസ് ബൗളിങ് ചുമതലകൾ വഹിക്കും.

Tensions between India and Pakistan were visible even before the first ball was bowled in their T20 World Cup Group A clash. Indian captain Suryakumar Yadav and Pakistani skipper Salman Ali Agha skipped the traditional handshake after the toss. After winning the toss and opting to bowl first, Salman Agha announced his decision and walked away without acknowledging the Indian captain. This marks another instance of the growing on-field cold war between the two captains, reflecting the intense rivalry between the neighboring nations.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News