നടിമാരായ വീണയും അഞ്ജലിയും ലക്ഷ്മിപ്രിയയും സ്ഥാനാർഥികളാകും; സെലിബ്രിറ്റി പട്ടികയുമായി ട്വന്റി-20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ  പാർട്ടിയുടെ സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ട്വന്റി-20 സംസ്ഥാന സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.

ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നാണ് നർത്തകിയും നടിയുമായ വീണാ നായർ മത്സരിക്കുന്നത്. തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനായി ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം ട്വന്റി-20 ആണെന്നും അവർ വ്യക്തമാക്കി.

തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ അറിയിച്ചു.

പെരുമ്പാവൂരിൽ ട്വന്റി-20യ്ക്ക് വേണ്ടി സിനിമാതാരം ലക്ഷ്മി പ്രിയ മത്സരിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർഥിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News