KeralaNews

ആള്‍ദൈവം ആലിംഗനം നിര്‍ത്തിയപ്പോള്‍,അമൃതാനന്ദമയി വിഷയത്തില്‍ ടി.പിസെന്‍കുമാറിന്റെ പ്രതികണം

കൊച്ചി:കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയി ആളുകള്‍ക്ക് ദര്‍ശനം നിര്‍ത്തിയതിനെതിരെ ട്രോളുകള്‍ ഇടുന്നവര്‍ക്കെതിരെ പ്രതികരണവുമായി ടിപി സെന്‍കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയി മഠം ഇങ്ങനെ ഒരു തീരുമാനം അതിവേഗത്തില്‍ തന്നെ എടുത്തതില്‍ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ പ്രദേശവാസികള്‍ എന്നും കടപ്പെട്ടിരിക്കും. എത്രത്തോളം വിദേശികള്‍ ഇവിടെ വന്നു പോകുന്നുണ്ടെന്ന് ഞങ്ങള്‍ക്കേ അറിയാവൂ എന്നും ഇവര്‍ തുണി കടകളിലും, സൂപ്പര്‍മാര്‍ക്കറ്റിലും എല്ലാം കയറി പോരാത്തതിന് 80% ആളുകള്‍ ആശ്രയിക്കുന്ന ഓട്ടോയില്‍ യാത്ര ചെയ്തു അണുക്കളെ പരത്തി നാട് മൊത്തം രോഗം ഉണ്ടാക്കണമായിരുന്നോ എന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

ഞാന്‍ 1% പോലും മാതാ അമൃതാനന്ദമയി ഭക്ത അല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ , എങ്കിലും ഞാന്‍ ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു …

എന്നോട് ആരെങ്കിലും വീട് എവിടെയാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്നത് ”മാതാ അമൃതാനന്ദമയി ആശ്രമം അറിയുമോ ?വള്ളിക്കാവ് അതിനു തൊട്ടു അടുത്ത് തന്നെ ആണ്” .കാരണം വള്ളിക്കാവ് ഒരു ലോക പ്രശസ്തമായ സ്ഥലമാണ് അതിനു കാരണം ഈ അമ്മയാണ് . പക്ഷെ ഈ പറയുംപോലെ വല്യ സിറ്റി ഒന്നും അല്ല വള്ളിക്കാവ്, കായലിനോട് ചേര്‍ന്ന് ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറിയ ഗ്രാമ പ്രദേശം.കായലിനു കുറുകെ ഉള്ള അമൃത സേതു എന്ന പാലം കയറിയാല്‍ നിങ്ങള്‍ എത്തിച്ചേരുന്ന ”അമൃതപുരി” അമ്മയുടെ ആശ്രമം .

വള്ളിക്കാവിനു ചുറ്റുവട്ടം താമസിക്കുന്ന മിക്കവാറും എല്ലാവരും തന്നെ, എന്റെ വീട് ഉള്‍പ്പടെ – മീനിനും പച്ചക്കറി ക്കും വള്ളിക്കാവ് മാര്‍ക്കറ്റില്‍ തന്നെ ആണ് പോകാറ് .പലചരക്കും അവശ്യ സാധനങ്ങളും അവിടെ ഉള്ള സൂപ്പര്‍ മാര്‍ക്കറ്റിലും ..പുറത്തു നിന്നും വള്ളിക്കാവിലേക്കു വരുന്ന ആളുകള്‍ അത്ഭുതത്തോടെ നോക്കുന്ന ഒരുകാഴ്ച ഉണ്ട് വിദേശീയ വനിതകള്‍ വെളുത്ത സാരിയും, ആണുങ്ങള്‍ ജുബ്ബയും മുണ്ടും ധരിച്ചു നെറ്റിയില്‍ വട്ടത്തില്‍ ചന്ദന കുറിയുമണിഞ്ഞു കയ്യില്‍ തുണി സഞ്ചിയുമായി നാട്ടുകാരുടെ ഒപ്പം നടക്കുന്ന കാഴ്ച .
അധികം കടകള്‍ ഇല്ലാത്തതിനാല്‍ എല്ലായിടത്തും നമ്മോടൊപ്പം ഇവരും ഉണ്ടാകും നമ്മളില്‍ ഒരാളായി സാധനങ്ങള്‍ വാങ്ങാന്‍ .

ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നിട്ടും അമ്മയുടെ ജന്മദിനം എങ്ങനെ ആണ് എന്നറിയാന്‍ ഞാന്‍ ഈ കഴിഞ്ഞ വര്ഷം ആണ് പോയത് .അതിനു കാരണം അതിനുള്ള താല്പര്യം ഇല്ല എന്നത് തന്നെ ആണ് . പക്ഷെ നാട്ടിലെ ഒരു വല്യ ഉത്സവമാണ് അമൃത വര്ഷം അത്ര ഏറെ കടകള്‍ ,ആളുകള്‍. അങ്ങനെ ഉള്ള സ്ഥലം എന്തിനു വേണ്ട എന്ന് വെക്കണം പിന്നെ കേട്ടറിഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒന്ന് കണ്ടറിയുകയും ചെയ്യാല്ലോ . മോശം പറയരുതല്ലോ നല്ല കളര്‍ പരിപാടി ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്ര തരം ആളുകള്‍ .
അമ്മയുടെ ദര്‍ശനത്തിനു നില്‍ക്കുന്നആളുകളിടെ ക്യൂ കണ്ടാല്‍ തല കറങ്ങും . വരി വരിആയി നിന്ന് വിയര്‍ത്തു കുളിച്ചു വരുന്ന ആളുകളെ ഒരുമടിയും കൂടാതെ കെട്ടി പിടിക്കുന്ന അമ്മ .ആ കൂട്ടത്തില്‍ എല്ലാത്തരം ആളുകളും ഉണ്ട് ആരെയും മാറ്റി നിര്‍ത്തുന്നില്ല. ഈ ലോകത്തു കൊറോണ മാത്രമല്ല ആദ്യത്തെ സാംക്രമിക രോഗം ക്ഷയരോഗമുണ്ട്, കുഷ്ഠരോഗം ഉണ്ട് ഹെര്‍പ്പസ്, scabies അങ്ങനെ അങ്ങനെ വായുവിലൂടെയും സ്പര്ശനത്തിലൂടെയും പകരുന്ന ഒരുപാട് അസുഖങ്ങള്‍ ഉണ്ട് നമുക് ചുറ്റുമുള്ള മനുഷ്യരില്‍ .
കെട്ടിപിടിക്കുന്നതിനു മുന്നേ ഇതേതെങ്കിലും ഉണ്ടോ എന്ന് ആരോടും ആ ‘അമ്മ ചോദിക്കുന്നില്ല .

കാര്യം ഒക്കെ സത്യം ആണ് ഞങ്ങളുടെ നാട്ടില്‍ സുനാമി വന്നപ്പോ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുത്തു ഇനി ഒരു ആപത്തു വന്നാല്‍ ഓടി രക്ഷപെടാന്‍ കായലിനു കുറുകെ പാലം പണിഞ്ഞു തന്നു,കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ , ആയുര്‍വേദകോളേജും എഞ്ചിനീയറിംഗ് കോളേജും ,ഒക്കെ കൊണ്ട് വന്നു പക്ഷെ എന്നാലും അമൃതാനന്ദമയി മഠത്തിനെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ നാട്ടുകാര് തന്നെ മതി പുറത്തുന്നു ഒരുത്തന്റേം ആവശ്യം ഞങ്ങള്‍ക്കില്ല ??.ഈ വിമര്ശനങ്ങള്‍ക്കിടയിലും ഒരിക്കല്‍ പോലും ഞാന്‍ ദൈവമാണ് നിങ്ങള്‍ എന്നിലേക്ക് വരുക എന്ന് പറഞ്ഞതായി ഞാന്‍ എവിടെയും വായിച്ചിട്ടില്ല . അമൃത പുരിയിലെ എന്തെങ്കിലും വസ്തുക്കള്‍ തലക്കടിയില്‍ വെച്ച് കിടന്നാല്‍ രോഗ ശാന്തികിട്ടുമെന്നോ ,അമ്മയുടെ ആലിംഗനത്തില്‍ അന്ധന് കാഴ്ച കിട്ടിയെന്നോ, കാന്‍സര്‍ ഭേദപെട്ടെന്നോ ആരും സാക്ഷ്യം പറയുന്നതോ കേട്ടിട്ടില്ല. കടം കയറി വീട് വില്‍ക്കാന്‍ നിക്കുമ്പോ ചെന്ന് ക്യാഷ് കൊടുത്ത മതംമാറ്റി , വീഡിയോ കാള്‍ വഴി രോഗം മാറ്റി ,കൂട്ട പ്രാര്‍ത്ഥന നടത്തി മഴ പെയ്യിച്ചു ഇങ്ങനെ ഒന്നും ഞാന്‍ കേട്ടിട്ടില്ല .അല്ല ഇതൊക്കെ ചെയ്യാനാണ് എങ്കില്‍ ഒരു സൂപ്പര്‍സ്‌പെഷ്യലിറ്റി ആശുപത്രി പിന്നെ ഒരു ആയുര്‍വേദ ആശുപത്രിയും ഒക്കെ പണിഞ്ഞിട്ടു പ്രഹസനം കാണിക്കണ്ട കാര്യം ഉണ്ടായിരുന്നോ ?

അവരവിടെ
ആശ്രമത്തില്‍ ”ലോക സമസ്ത സുഖിനോ ഭവന്തു” എന്നാണ് പ്രാര്‍ത്ഥിക്കുന്നത് . അതിന്റെ അര്‍ഥം എന്റെ
ആശ്രമത്തില്‍ വരുന്നവര്‍ മാത്രം ഗുണം പിടിക്കണേ എന്നല്ല. ഞാന്‍ എത്ര തിരഞ്ഞിട്ടും മാതാ അമൃതാനന്ദമയിയെ ”ആത്മിയ ഗുരു” എന്ന പേരിലല്ലാതെ മറ്റൊരു പേരിലും അറിയപെടുന്നതായി കാണാന്‍ കഴിഞ്ഞില്ല . എന്റെ അറിവ് കേടാണെങ്കില്‍ മേല്‍ പറഞ്ഞകാര്യങ്ങള്‍ ഒക്കെ തെറ്റാണു എന്ന് തെളിയിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ആള്‍ദൈവം എന്ന് ആ അമ്മയെവിളിച്ചു കളിയാക്കുന്നവര്‍ എനിക്ക് കൂടെകാണിച്ചു തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .
ദൈവം ആലിംഗനം നിര്‍ത്തി! അവര്‍ക്കു ദിവ്യശക്തി പോയിട്ടു പ്രതിരോധ ശക്തി ഇല്ല . ആള്‍ദൈവം അമ്പലം പൂട്ടി എന്നൊക്കെ പറഞ്ഞു ട്രോള്‍ ഇടുന്നവര്‍ എന്തിന്റെ പേരിലാണ് കളിയാക്കുന്നത് ?
കേരളത്തിലെ ആരോഗ്യ വകുപ്പ് പറഞ്ഞതനുസരിച്ചു ആശ്രമത്തിലേക്കുള്ള ആളുകളെ നിയന്ത്രിച്ചതിനോ? അതൊരു നല്ല കാര്യംഅല്ലെ? അത് പ്രശംസിക്കുക അല്ലെ വേണ്ടത്?

നിങ്ങള്‍ക്ക് എന്തായിരുന്നു വേണ്ടത് വിദേശികള്‍ കടല്‍ പോലെ വന്നു കൊണ്ടിരിക്കുന്ന ആശ്രമത്തില്‍ നിന്നും കോറോണയുമായി ആയി ഞങ്ങളുടെ കൂടെ വിദേശീയര്‍ നടന്നു തുണി കടകളിലും, സൂപ്പര്‍മാര്‍ക്കറ്റിലും എല്ലാം കയറി പോരാത്തതിന് 80% ആളുകള്‍ ആശ്രയിക്കുന്ന ഓട്ടോയില്‍ യാത്ര ചെയ്തു അണുക്കളെ പരത്തി നാട് മൊത്തം രോഗം ഉണ്ടാക്കണമായിരുന്നോ ?
അമൃതാനന്ദമയി മഠം ഇങ്ങനെ ഒരു തീരുമാനം അതിവേഗത്തില്‍ തന്നെ എടുത്തതില്‍ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ പ്രദേശവാസികള്‍ എന്നും കടപ്പെട്ടിരിക്കും . ഞങ്ങളുടെ ആരോഗ്യം കൂടി നോക്കിയതിനു കാരണം ഞങ്ങള്‍ക്കേ അറിയാവൂ എത്രത്തോളം വിദേശികള്‍ ഇവിടെ വന്നു പോകുന്നുണ്ടെന്ന് .
അവസാനമായി രണ്ടു കാര്യങ്ങള്‍ കൂടെ പറഞ്ഞു കൊള്ളട്ടെ ,ആയമ്മയുടെ കാര്‍ട്ടൂണ്‍ വെച്ച് മാലാഖമാരെ പുകഴ്ത്തിപോസ്റ്റ് ഇടുന്ന സഹോദരങ്ങളോട് -നമ്മള്‍ ചെയ്യുന്ന ജോലിക്കു അര്‍ഹിക്കുന്ന ബഹുമാനം ഇന്നല്ല എങ്കിലും നാളെ ലോകം തരും പക്ഷെ അതിനു ഇതുപോലെ ഉള്ള പോസ്റ്റ് ഇട്ടു ചീപ്പ് ആകരുത് .ഒന്നും ഇല്ലെങ്കിലും നിങ്ങള്‍ ഈ കളിയാക്കുന്ന സ്ത്രീയുടെ ആശുപത്രിയില്‍ കുറഞ്ഞത് ആയിരം മെഡിക്കല്‍ സ്റ്റാഫ് എങ്കിലും ജോലി ചെയ്യുന്നുണ്ട് ..ആ’അമ്മ അവരുടെ ആശ്രമത്തില്‍ മാത്രമേ വിലക്ക് ഏര്‍പെടുത്തിയിട്ടുള്ളു , ഹോസ്പിറ്റല്‍ പൂട്ടി ഓടിയിട്ടൊന്നും ഇല്ല , ഒരു നേരം എങ്കിലും അവിടുന്ന് ശമ്പളം വാങ്ങി ആഹാരം കഴിക്കുന്ന നേഴ്‌സ് സഹോദരങ്ങള്‍ ഉണ്ടെന്നു മറക്കരുത് .

രണ്ടാമത്തേത് ഷൈലജ ടീച്ചര്‍ കിടു ആണ് പൊളി ആണ് മിടുക്കി ആണ് ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് മൊത്തം അറിയാം
.ഒരു കാര്യം കൂടെ ഈ തള്ളല്‍ ടീമസ് ഓര്‍ക്കണം കേരളത്തിലെ ആരോഗ്യമേഖല എന്നത് ആരോഗ്യ മന്ത്രി മാത്രം അല്ല ഇവിടുത്തെ പതിനായിര കണക്കിന് വരുന്ന ആശുപത്രി ജീവനക്കാരും അവരുടെ കഠിന പ്രയത്‌നവുമാണ്.
എവിടെയോ ഇരുന്ന ഒരു ആത്മീയ ഗുരുവിനെയും ആരോഗ്യ മന്ത്രയെയും താരതമ്യം ചെയ്തത് ഏതാണ്ട് ഷാരൂഖ് ഖാനെയും ശശിതരൂര്‍ ഇനിം തമ്മില്‍
താരതമ്യം ചെയ്ത പോലെ ഉണ്ട് .അല്ല നമ്മുടെ ടീച്ചര്‍ മാസ്‌ക് ഒന്നും വെക്കാതെ കൊറോണ യൂണിറ്റില്‍ രോഗികളെ കെട്ടിപിടിക്കുന്നുണ്ടോ? ഉവ്വോ ??.
പ്രളയം വന്നാലും ഓഖി വന്നാലും എന്ത് വന്നാലും ഞങ്ങള്‍ക്ക് അമൃതാനന്ദ മയി മഠത്തിന്റെ കോടികള്‍ സര്‍ക്കാര്‍ ഫണ്ടിലേക്ക് വേണം, ഭാഗ്യം അതിനോട് അറപ്പൊന്നും ഇല്ലഅണികള്‍ക്ക്??? . അതുപിന്നെ ക്യാഷ് അത് ആരുടെ ആയാലെന്താ മൊത്തം മുക്കാനുള്ളതല്ലേ ?? ??
നിങ്ങള്‍ കളിയാക്കും പോലെ ആ ‘അമ്മ അമ്പലം അടച്ചില്ലായിരുന്നെങ്കില്‍ എന്തുണ്ടാകുമായിരുന്നു എന്ന് ഷൈലജ ടീച്ചര്‍ക്ക് നല്ല ബോധ്യം ഉണ്ടാകും . അത് കൊണ്ട് ഒരു മയത്തില്‍ ഒക്കെ തള്ള് .. തള്ളി മറിച്ചിടരുത് ??

NB:-ഇനി ഇതിന്റെ പേരില്‍ ആരും അടുപ്പുകളുമായി പൊങ്കാലയ്ക്ക് വരണം എന്നില്ല . ഈ പോസ്റ്റിനു താഴെ കൊറോണ ജാഗ്രത ആണ് . ആരും കൂട്ടം കൂടി നില്‍ക്കരുത് ?? എന്ന് ആരോഗ്യ വകുപ്പ് പറയാന്‍ പറഞ്ഞു ??

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button