Home-bannerNationalNews
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു
ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് കേവലം പദവി മാത്രമല്ല ശക്തമായ
അധികാരങ്ങളുള്ള ഭരണഘടനാ സംവിധാനമാണെന്ന് രാജ്യത്തിന് മനസിലാക്കി നല്‍കിയ മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍.ശേഷന്‍(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നു ടി എന്‍ ശേഷന്‍, 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആയിരുന്നു ടി എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News