24.6 C
Kottayam
Friday, June 5, 2026

ശ്യാമയുടെ മരണം കൊലപാതകം; വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് അറസ്റ്റിൽ

Must read

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍കാവ് ദിയ സദനത്തില്‍ ശ്യാമയെ (27) ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീടിനുള്ളില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെയാണ് പോലീസ് ശ്യാമയുടെ ഭര്‍ത്താവ് രാജീവിനെ അറസ്റ്റ് ചെയ്തത്. തലയിടിച്ച് വീണാണ് ശ്യാമ മരണപ്പെട്ടത് എന്നായിരുന്നു രാജീവിന്റെ പ്രതികരണം. മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വീടിന്റെ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. അമ്പലപ്പറമ്പിലേക്ക് എത്തിയാണ് പ്രതി എല്ലാവരോടും വിവരം പറഞ്ഞത്. മൃതദേഹം ആദ്യം കണ്ടത് താനാണ് എന്ന തരത്തിലായിരുന്നു ഇയാളുടെ വിശദീകരണം.

- Advertisement -

ഭാര്യ തലയിടിച്ചുവീണു എന്നും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണം എന്നുമാണ് രാജീവ് എല്ലാവരോടും ആവശ്യപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സംഘടിച്ച് എത്തിയാണ് ശ്യാമയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

- Advertisement -

മൃതദേഹം പരിശോധിച്ചപ്പോള്‍തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് മരണത്തില്‍ സംശയം തോന്നിയിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും മറ്റും കുത്തിപ്പിടിച്ച പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശ്യാമ വീട്ടില്‍ തലയിടിച്ചുവീണു എന്ന് മാത്രമായിരുന്നു രാജീവിന്റെ മറുപടി. ആശുപത്രിയില്‍ എത്തുമ്പോള്‍ പ്രതിയും സുഹൃത്തുക്കളും അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു. മാത്രമല്ല, രാജീവിന്റെയും സുഹൃത്തുക്കളുടെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു.

ആശുപത്രിയില്‍ എത്തിയ പോലീസുകാരോട് ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചു. മൃതദേഹം കണ്ട പോലീസിനും സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും രാജീവ് നേരത്തേ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്.

- Advertisement -

അന്നുതന്നെ പോലീസ് രാജീവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്യാമ കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week