26.7 C
Kottayam
Tuesday, November 5, 2024
test1
test1

അനധികൃതമായി നിർമ്മിച്ച സ്വിമ്മിംഗ് പൂള്‍ തകർന്ന് വീണു;അയൽവാസിക്ക് വൻ നാശനഷ്ടം

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി നിർമ്മിച്ച സ്വിമ്മിംഗ് പൂള്‍ തകർന്ന് അയൽവാസിയുടെ മതിലും വീടും തകർന്നു. നെയ്യാറ്റിൻകരയിൽ സന്തോഷ് കുമാർ നിർമ്മിച്ച സ്വിമ്മിംഗ് പൂളാണ് തകർന്ന് വീണത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

നാലു മാസം മുമ്പാണ് സന്തോഷ് സ്വിമ്മിംഗ് പൂളിന്‍റെ നി‍ർമ്മാണം ആരംഭിച്ചത്. എന്നാൽ പൂളിന്റെ നിർമ്മാണം അതിയന്നൂർ പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അയൽവാസിയായ ഗോപാലകൃഷ്ണന്‍റെ വീടും മതിലും തകർന്നു. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ നിന്നും 35 മീറ്റർ ഉയരത്തിലാണ് സന്തോഷ് സ്വിമ്മിംഗ് പൂള്‍ നിർമ്മിച്ചത് ഇന്നലെ വൈകുന്നേരം പൂളിൽ വെള്ളം നിറച്ചപ്പോഴാണ് തകർന്നത്. വെള്ളവും കോണ്‍ക്രീറ്റ് കഷ്ണങ്ങളും ശക്തമായി വന്നിടിച്ചാണ് ഗോപാലകൃഷ്ണന്‍റെ മതിലും അടക്കളയുടെ ഒരു ഭാഗവും തകർന്നത്. വലിയ സ്ഫോടന ശബദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടുകയായിരുന്നു. അനധികൃത നിർമ്മാണത്തെ കുറിച്ച് പഞ്ചായത്തിനും പൊലീസിനും നേരത്തെ പരാതികള്‍ നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് സന്തോഷിനെതിരേ കെസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.