EntertainmentKeralaNews

ആ പെൺകുട്ടിയെ ഒന്നും ചെയ്യാൻ അയാളെ ഞാൻ സമ്മതിച്ചില്ല;വാതിലിൽ തട്ടും ഓടും,ഏഴ് മണിക്കൂർ അങ്ങനെ: ശ്വേത മേനോൻ

കൊച്ചി:പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ശ്വേത മേനോൻ. കഴിഞ്ഞ 30 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. മമ്മൂട്ടി നായകനായി 1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആയിരുന്നു ശ്വേതയുടെ അരങ്ങേറ്റം. വളരെ ചെറുപ്രായത്തിൽ സിനിമയിലേക്ക് എത്തിയ ശ്വേത മോഡലിങ് പരസ്യ രംഗത്തും തിളങ്ങിയിരുന്നു. കൂടാതെ അവതാരകയായും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

അനശ്വരത്തിന് ശേഷം ഒന്ന് രണ്ടു സിനിമകൾ കഴിഞ്ഞപ്പോഴേക്കും ശ്വേതയ്ക്ക് ബോളിവുഡിൽ നിന്നടക്കം അവസരങ്ങൾ തേടിയെത്തി. നിരവധി ബോളിവുഡ് സിനിമകളിൽ ശ്വേത തിളങ്ങിയിട്ടുണ്ട്. ഒരു സമയത്ത് ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു ശ്വേത. പിന്നീട് കുറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് ശക്‌തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

shwetha menon

2010 മുതലാണ് ശ്വേത മലയാള സിനിമയിൽ സജീവമാകുന്നത്. അത് കഴിഞ്ഞ് ഏകദേശം ഏഴ് വർഷക്കാലം മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ശ്വേത. കൊമേഴ്‌സ്യൽ ചിത്രങ്ങളിലും സമാന്തര സിനിമകളിൽ എല്ലാം ശ്വേത ഒരേസമയം തിളങ്ങി. സോൾട്ട് ആൻഡ് പേപ്പർ, രതിനിർവേദം, കളിമണ്ണ് തുടങ്ങിയ ശ്വേതയുടെ ശ്രദ്ധേയ സിനിമകൾ ഇറങ്ങുന്നത് ഈ സമയത്താണ്.

അതേസമയം, കഴിഞ്ഞ കുറച്ചു നാളുകളായി വളരെ കുറവ് സിനിമകളിലാണ് ശ്വേതയെ കാണുന്നത്. പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അടുത്തിടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

വളരെ ചെറുപ്പത്തിൽ ബോളിവുഡിലേക്ക് എത്തിയ ശ്വേതയ്ക്ക് അക്കാലത്ത് ബോളിവുഡ് സിനിമയിൽ ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്നു. അവിടെ പ്രവർത്തിച്ചതിന്റെ ഒരുപാട് അനുഭവങ്ങളും നടിക്ക് പറയാനുണ്ട്. ഇപ്പോഴിതാ, ആ സമയത്ത് താൻ ഒപ്പിച്ച ഒരു കുസൃതിയെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത ഇപ്പോൾ.

സുനിൽ ഷെട്ടിക്കൊപ്പം അഭിനയിച്ച ഹിന്ദി സിനിമയുടെ ഷൂട്ടിങിനായി അമേരിക്കയിൽ പോയപ്പോൾ ഒപ്പിച്ച രസകരമായ സംഭവമാണ് ശ്വേത പങ്കുവച്ചത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂട്ടത്തിൽ ഉള്ള ഒരാളുടെ റൂമിലേക്ക് ഒരു പെൺകുട്ടി പോകുന്നത് കണ്ടുവെന്നും തുടർന്ന് ഒരു ഏഴ് മണിക്കൂറോളം താൻ ഇടക്കിടക്ക് അവരുടെ മുറിയുടെ വാതിലിൽ പോയി തട്ടി ഓടിയിട്ടുണ്ടെന്നുമാണ് ശ്വേത പറഞ്ഞത്.

‘ഒരുപാട് കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടുണ്ട് ഞാൻ. സുനിൽ ഷെട്ടിയുടെ ഒപ്പം ഞാനൊരു ഹിന്ദി സിനിമ ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ആയിരുന്നു അതിന്റെ ഷൂട്ടിങ്. ആ സമയത്ത് ഒരു ദിവസം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാളുടെ റൂമിലേക്ക് ഒരു പെൺകുട്ടി കയറി പോകുന്നത് ഞാൻ കണ്ടു. ആൾ ആരാണെന്ന് ഒന്നും ഞാൻ പറയുന്നില്ല,’

‘ഞാൻ പോയി ആ റൂമിന്റെ ഡോറിൽ കൊട്ടിയിട്ട് ഓടുമായിരുന്നു. അടുത്ത ദിവസം എനിക്ക് ഷൂട്ടിങ് ഒന്നുമില്ലാത്തതിനാൽ ഇടയ്ക്ക് ഞാൻ ചെല്ലും അവരുടെ ഡോറിന് കൊട്ടും എന്നിട്ട് ഓടും. അങ്ങനെയൊരു ഏഴ് മണിക്കൂർ അവരെ ഒന്നും ചെയ്യാൻ ഞാൻ സമ്മതിച്ചില്ല. എനിക്ക് ഭയങ്കര സന്തോഷമായിരുന്നു,’

‘ഡോറിൽ മുട്ടുന്നത് കേട്ടിട്ട് ആദ്യം അയാൾ പാന്റും ഷർട്ടും ഇട്ടിട്ട് പുറത്തേക്ക് വന്നു. പിന്നെ അയാൾ ഒരു ടവ്വലിൽ വന്നു. അവസാനം അയാൾ ബാത്ടവ്വലിൽ വന്നു. ആ സമയത്തൊക്കെ ഞാൻ ഭയങ്കര ചീത്ത കുട്ടിയായിരുന്നു,’

shwetha  menon

‘ഞാൻ എല്ലാവരോടും അക്കാര്യം പറഞ്ഞു കൊടുത്തു. എന്റെ ഡയറക്ടർക്കും സുനിൽ ഷെട്ടിക്കും ഇതെല്ലാം അറിയാമായിരുന്നു. അന്ന് ഞാൻ മെലിഞ്ഞിട്ടായിരുന്നു. വാതിലിൽ കൊട്ടുമ്പോൾ തന്നെ അയാൾ ചീത്ത വിളിച്ച് വരും. എ;അപ്പോഴേക്കും ഞാൻ ഓടി മാറിയിട്ടുണ്ടാകും,’

‘ഏഴ് മണിക്കൂർ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. അവസാനം ആ പെൺകുട്ടി പോയി. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയത്ത് ആ പെൺകുട്ടി പറയുകയാ തളർന്നു പോയെന്ന്. ഉറങ്ങാനൊന്നും സമ്മതിച്ചിട്ടില്ല. അങ്ങനെയൊക്കെ ഞാൻ ഇപ്പോഴും ചെയ്യാറുണ്ട്. അമ്മയായെങ്കിലും കുട്ടിക്കളി ഒന്നും മാറിയിട്ടില്ല’ എന്നും ശ്വേത മേനോൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button