ശ്വേതാ മേനോന്റെ ‘പറുദീസ’യുടെ ഇംഗ്ലീഷ് പതിപ്പ് യൂട്യൂബില്‍ തരംഗമാകുന്നു
ശ്രീനിവാസന്‍, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി നിര്‍മിച്ച് ആര്‍. ശരത് സംവിധാനം ചിത്രമാണ് പറുദീസ. തമ്പി ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2012 ല്‍ റിലീസ് ചെയ്ത ഈ സിനിമയുടെ ഇംഗ്ലീഷ് പതിപ്പാണ് ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധനേടുന്നത്. നദി തെക്കേക്ക് ആണ് സബ് ടൈറ്റില്‍ ചെയ്തിരിക്കുന്നത്.
അഞ്ച് ലക്ഷത്തിനു മുകളില്‍ ആളുകളാണ് ചിത്രം ഇതുവരെ കണ്ടത്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലീഷ് പതിപ്പിനു നല്‍കിയിരിക്കുന്ന പേര്. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബില്‍ പ്രതികരണവുമായി എത്തുന്നത്. ആംസ്റ്റര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്ക് (വിനു എബ്രഹാം) പുരസ്‌കാരം ലഭിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, വിഷ്ണുപ്രിയ, നന്ദു, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍.