24.6 C
Kottayam
Monday, June 8, 2026

സ്വരയെ ഇനി വൈകാതെ ഫ്രിഡ്ജിനുള്ളില്‍ കാണാം; സ്വര ഭാസ്‌കറിന്റെ വിവാഹത്തില്‍ സാധ്വി പ്രാചി

Must read

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദുമായുള്ള നടി സ്വര ഭാസ്‌കറിന്റെ വിവാഹത്തെ അധിക്ഷേപിച്ച് വിശ്വ ഹിന്ദു പരിഷത്ത് നേതാന് സാധ്വി പ്രാചി. സ്വര ഭാസ്‌കറിനെ വൈകാതെ ഫ്രിഡ്ജിനുള്ളില്‍ കാണാം എന്നായിരുന്നു സാധ്വി പ്രാചി പറഞ്ഞത്.

ദല്‍ഹിയില്‍ അഫ്താബ് പൂനെവാലെ ലിവ് ഇന്‍ പങ്കാളി ശ്രദ്ധ വാക്കറെ വെട്ടിനുറുക്കി ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച സംഭവം താരതമ്യം ചെയ്താണ് സാധ്വി പ്രാചിയുടെ വിദ്വേഷ പരാമര്‍ശം. സ്വര ഭാസ്‌കര്‍ എല്ലായ്പ്പോഴും ഹിന്ദു മതത്തിന് എതിരായിരുന്നു എന്നും സ്വര ഭാസ്‌കര്‍ ഹിന്ദു മതത്തിന് പുറത്ത് നിന്നുള്ളയാളെ ആയിരിക്കും വിവാഹം കഴിക്കുക എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും സാധ്വി പ്രാചി അവകാശപ്പെട്ടു.

മുസ്ലീമിനെ വിവാഹം കഴിച്ചു

ഇപ്പോള്‍ നോക്കൂ, സ്വര ഭാസ്‌കര്‍ ഒരു മുസ്ലീമിനെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്, സാധ്വി പ്രാചി ന്യൂസ് 24-നോട് പറഞ്ഞു. സ്വര ഭാസ്‌കര്‍ ഫ്രിഡ്ജ് കാണണമായിരുന്നു എന്നും അവര്‍ പറഞ്ഞു. ‘അവള്‍ ഒരിക്കല്‍ ഫ്രിഡ്ജ് കാണണമായിരുന്നു. ശ്രദ്ധ വാക്കറുടെ ശരീരം 35 കഷണങ്ങളാക്കിയത് എങ്ങനെയാണ് എന്ന വാര്‍ത്ത സ്വര ഭാസ്‌കര്‍ ശ്രദ്ധിച്ചിരിക്കില്ല. ഇത്രയും വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അവള്‍ ഒരിക്കല്‍ ഫ്രിഡ്ജ് കാണേണ്ടതായിരുന്നു.

ശ്രദ്ധക്ക് സംഭവിച്ചത് സ്വരക്കും സംഭവിക്കാം

ഇത് സ്വര ഭാസ്‌കറിന്റെ വ്യക്തിപരമായ തീരുമാനമാണ് എന്ന് തനിക്ക് അറിയാം. എന്നാല്‍ ശ്രദ്ധയ്ക്ക് സംഭവിച്ചത് സ്വര ഭാസ്‌കറിനും സംഭവിക്കാം, എന്നാണ് സാധ്വി പ്രാചി പറഞ്ഞത്. ജനുവരി ആറിന് ആണ് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം സ്വര ഭാസ്‌കറും ഫഹദ് സിറാര്‍ അഹമ്മദും വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതിന് ശേഷം ഫെബ്രുവരി 16 ന്, ആണ് സ്വര ഭാസ്‌കറും ഫഹദ് സിറാര്‍ അഹമ്മദും വിവാഹ ചടങ്ങ് സംഘടിച്ചിരുന്നു.

- Advertisement -
സൗഹൃദം പ്രണയമായി

നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു എന്നും ആ പരിചയമാണ് ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത് എന്നും സ്വര ഭാസ്‌കര്‍ വ്യക്തമാക്കിയിരുന്നു. ഫഹദ് അഹമ്മദിനെ പരിചയപ്പെട്ടത് മുതല്‍ വിവാഹം വരെയുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ സ്വര ഭാസ്‌കര്‍ പങ്കുവെച്ചിരുന്നു.

- Advertisement -
നിലപാടുള്ള താരം

2009-ല്‍ പുറത്തിറങ്ങിയ ‘മധോലാല്‍ കീപ്പ് വാക്കിങ്’ എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്‌കര്‍ സിനിമയിലെത്തിയത്. ‘തനു വെഡ്സ് മനു’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന് പുറമെ സമകാലിക വിഷയങ്ങളില്‍ ശക്തമായ നിലപാട് പറയുന്ന താരം കൂടിയാണ് സ്വര ഭാസ്‌കര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week