FeaturedKeralaNews

സ്വപ്ന സുരേഷ് ജയില്‍ മോചിതയായി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയില്‍മോചിതയായി. ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.

അമ്മയ്‌ക്കൊപ്പം കാറിലാണ് സ്വപ്ന പോയത്. എന്നാല്‍ എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെയാണ് സ്വപ്ന മടങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റെയും കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്‌ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാന്‍ സാധിക്കാതിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് എല്ലാ നടപടികളും പൂര്‍ത്തിയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker