തന്റെ വയര്‍ അല്ല അതില്‍ കാണിച്ചിരിക്കുന്നത്, കുറച്ചും കൂടി നല്ലൊരു വയര്‍ ആണ് അതില്‍ കാണിച്ചിരിക്കുന്നത്; ലക്ഷ്മിപ്രിയ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സീനിയേഴ്സ് എന്ന ചിത്രത്തില്‍ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നാദിര്‍ഷ അവതാരകനായ സ്റ്റാര്‍ റാഗിംഗ് എന്ന ഷോയിലാണ് ലക്ഷ്മിപ്രിയ സീനിയേഴ്സിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. ഈ പഴയ അഭിമുഖം വീണ്ടും സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, സീനിയേഴ്‌സില്‍ തന്റെ ക്യാരക്ടര്‍ ഒരു കോളജ് ലക്ച്ചറര്‍ ആയിരുന്നു. ഒരു കോളജ് ലക്ച്ചറര്‍ എന്ന് പറയുമ്പോള്‍ ഒരിക്കലും സെക്‌സി ആയി നടക്കുന്ന ആളല്ല. അതും തന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാന്‍ ആകുന്നില്ല. അപ്പോള്‍ താന്‍ പറഞ്ഞു നിങ്ങള്‍ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന്.

താന്‍ പോകാന്‍ വേണ്ടി വണ്ടി കയറുമ്പോഴേക്കും അപ്പോള്‍ ജയറാമേട്ടനും എല്ലാവരും കൂടി വന്നു ആശ്വസിപ്പിച്ചിട്ട് അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ല എന്നാണ് പറഞ്ഞത്. തന്റെ വയര്‍ അല്ല, അതില്‍ കാണിച്ചിരിക്കുന്നത്. കുറച്ചും കൂടി നല്ലൊരു വയര്‍ ആണ് അതില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനും കൊണ്ട് ഫുള്‍ ഇരുന്ന അവസ്ഥ ഉണ്ടായിരുന്നു.

അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമില്ല. അത് തന്റെ അവകാശമാണ്. പിന്നെ ഡബ്ബ് ചെയ്തപ്പോഴാണ് നല്ല വിശാലമായ വയര്‍ എന്ന് താന്‍ തന്നെ ആ വയറിനെ കുറിച്ച് കമന്റ് ചെയ്യുന്നത്. എന്താണെങ്കിലും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമല്ല. ഇത് ആരുടെ വയര്‍ ആണെന്നു പറഞ്ഞു കൊണ്ട് ഭര്‍ത്താവ് ജയേഷ് തപ്പി പോയിട്ടൊന്നും ഇല്ല, ഏട്ടന്‍ അങ്ങനെ ഒരുപാട് വയര്‍ ഒന്നും തപ്പി പോകുന്ന ആളല്ല. എന്നാലും തന്റെ വയര്‍ തനിക്ക് അറിയാമല്ലോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News