രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്;സിസിടിവി ദൃശ്യം പുറത്തുവിടാന്‍ പിണറായിയെ വെല്ലുവിളിച്ച് സ്വപ്ന
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.
ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്.
ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയൻ്റെ ബിസിനസ് താൽപര്യപ്രകാരമാണ് ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്. ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നൽകുന്നതിൻ്റെ ദൃശ്യം തന്‍റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.
സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.