കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തതായി എന്‍ഐഎ. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്വപ്ന സുരേഷിന്റെ സമ്പാദ്യം എന്‍ഐഎ വെളിപ്പെടുത്തിയത്.
എന്നാല്‍ സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഈ സ്വര്‍ണവും പണവും എന്നാണ് സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ വാദിക്കുന്നത്. തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്നും 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കില്‍ നിന്നും 36.5 ലക്ഷം രൂപയും കണ്ടെടുത്തു. അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ പി.ആര്.സരിത്ത്, സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരെ അടുത്ത മാസം 21 വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.