28.4 C
Kottayam
Monday, September 23, 2024

കേസ് ഒത്ത് തീർക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

Must read

ലഖ്‌നൗ:  ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെതിരെ നടപടി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കിഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മ​നീ​ഷ് കു​മാ​ർ പ്ര​ജാ​പ​തി എ​ന്ന​യാ​ളാ​ണ് കൈ​ക്കൂ​ലി​യാ​യി കൂ​ള​റും 6,000 രൂ​പ​യും ആവശ്യപ്പെട്ടത്. ക​ത്ഘ​ര ശ​ങ്ക​ർ വി​ല്ലേ​ജി​ൽ നി​ന്നു​ള്ള ഓം ​പ്ര​കാ​ശ് ശ​ർ​മ എ​ന്ന​യാ​ളോ​ടാണ് മ​നീ​ഷ് കു​മാ​ർ കൈക്കൂലി ആ​വ​ശ്യ​പ്പെ​ട്ട​ത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്പെൻഡ് ചെയ്തു.

പരാതിയുമായെത്തിയ തന്നോട് മനീഷ് കൈക്കൂലി ചോദിച്ചെന്നും അപമാനിച്ചെന്നുമെന്ന് ചൂണ്ടിക്കാട്ടി ഓം ​പ്ര​കാ​ശ് ശ​ർ​മ നൽകിയ പരാതിയിലാണ് നടപടി. കൈക്കൂലി ചോദിച്ചതിന് പുറമെ ത​ന്‍റെ ഭാ​ര്യ​യോ​ട് ഫോ​ണി​ൽ കൂ​ടി മ​നീ​ഷ് കു​മാ​ർ മോ​ശ​മാ​യി സം​സാ​രിച്ചെന്നും അപമാനിച്ചെന്നും പ​രാ​തി​യിൽ പറയുന്നു. തെളിവായി ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും ഓം ​പ്ര​കാ​ശ് പ​രാ​തിക്കൊപ്പം ന​ൽ​കു​ക​യും ചെയ്തു.

മ​ധു​ബ​ൻ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ അ​ഭ​യ് കു​മാ​ർ സിം​ഗ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

അടുത്തിടെ മറ്റൊരു കൈക്കൂലി കേസിൽ ഉത്തർ പ്രദേശിൽ ഒരു സബ് ഇൻസ്പ്ക്ടർക്കും സസ്പെൻഷൻ ലഭിച്ചിരുന്നു. യുപിയിലെ കനൗജിൽ ആണ് ഒരു കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചത്. പരാതിക്കാരനോട് കൈക്കൂലിയായി “ഉരുളക്കിഴങ്ങ്” വേണണെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.  പിന്നീട് നടത്തിയ അന്വേഷണത്തിൽ “ഉരുളക്കിഴങ്ങ്”  എന്ന വാക്ക് കൈക്കൂലിയുടെ കോഡ് വാക്കായി ആണ്   ഉപയോഗിച്ചതെന്ന് കണ്തെത്തി. 

രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനാണ് കർഷകനായ പരാതിക്കാരനോട് കൈക്കൂലി ചോദിച്ചത്. ഇതിന്‍റെ  ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കർഷകനോട് 5 കിലോ “ഉരുളക്കിഴങ്ങ്” ആണ് എസ്ഐ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് അത്രയും തരാനാകില്ലെന്നും പകരം 2 കിലോ തരാമെന്നും കർഷകൻ പറയുന്നത് ഓഡിയോയിൽ കേൾക്കാം. പിന്നീട്  പിന്നീട് 3 കിലോ എന്ന നിരക്കിൽ ഡീൽ ഉറപ്പിക്കുകയും ചെയ്തു. ഓഡിയോ വൈറലായതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ കൈക്കൂലി വാങ്ങിയതിന് നടപടിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

Popular this week