കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവയവങ്ങൾ; 3 പേർ കസ്റ്റഡിയിൽ

തേനി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ കാറിൽ നിന്ന് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം പരിശോധിപ്പോഴാണ് മനുഷ്യന്റേത് എന്ന് സംശയിക്കുന്ന നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെടുത്തത്.

പൂജ ചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കും എന്ന വിശ്വാസത്തിലാണ് ഇവ കൊണ്ടു പോയത് എന്നാണ് പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് വാങ്ങിച്ചത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്തമപാളയം പോലീസ് സ്റ്റേഷനിൽ കൂടുതൽ ചോദ്യം ചെയ്യൽ നടന്നു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News