24.6 C
Kottayam
Friday, June 5, 2026

‘സിനിമയിലേക്ക് വരാന്‍ താതാപര്യമുണ്ടായിരുന്നു, പക്ഷെ പേടിയായിരുന്നു’; എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ലെന്ന കാര്യം തുറന്ന് പറഞ്ഞ് സുറുമി

Must read

മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് സുറുമി മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ എന്നതിലുപരി മികച്ച ഒരു ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. താന്‍ എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ല എന്നതിനെ കുറിച്ച് പറയുകയാണ് സുറുമി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുറുമി മനസ്സു തുറക്കുന്നത്.

സിനിമയിലേക്ക് വരാന്‍ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി കൂട്ടിച്ചേര്‍ക്കുന്നു.

‘എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും.

എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്. വരയ്ക്കാന്‍ വേണ്ടി എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങിച്ചു തരാറുള്ളത്.

- Advertisement -

ഡ്രോയിംഗില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോളും പണ്ടുണ്ടായിരുന്ന അതേ പ്രോത്സാഹനമാണ് വീട്ടില്‍ നിന്നും കിട്ടിയത്. അതുകൊണ്ട് തന്നെ ചിത്രരചനയിലേക്ക് തിരിഞ്ഞു,’ സുറുമി പറയുന്നു. എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്പോള്‍ അങ്ങനെ ഉണ്ടാവില്ല എന്നാണ് സുറുമി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week