News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ബോളിവുഡ് താരം സൂസന്ന ഖാനും മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, ബോളിവുഡ് താരം സൂസന്ന ഖാന്‍ എന്നിവര്‍ മുംബൈയില്‍ അറസ്റ്റില്‍.പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പോലീസ് വ്യക്തമാക്കി.

സുരേഷ് റെയ്‌ന, സൂസന്ന എന്നിവരെ കൂടാതെ ഗായകന്‍ ഗുരു റന്ധാവ ഉള്‍പ്പെടെ 34 പേരെയാണ് റെയ്ഡില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ളൈ ക്ലബില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ഐപിസി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകളാണ് സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ കാരണങ്ങളുടെ പേരിലാണ് ഡ്രാഗ് നോഫ് ളൈ പബില്‍ പോലീസ് റെയ്ഡ് നടത്തിയത്.

പുതിയ കൊവിഡ് വൈറസിന്റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിന് ഇടയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ന്യൂ ഇയറിന് മുന്‍പായി മുന്നൊരുക്കം എന്ന നിലയില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി അഞ്ചു വരെ പല നിയന്ത്രണങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button