24.5 C
Kottayam
Friday, June 5, 2026

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്?വിശാല മന്ത്രിസഭാ യോഗം വൈകിട്ട്

Must read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന, വിശാല മന്ത്രിസഭാ യോഗം ഇന്ന് നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് യോ​ഗം വിളിച്ചിരിക്കുന്നതെങ്കിലും കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പ്രഗതി മൈതാനിയിലെ കൺവെൻഷൻ സെന്ററിൽ വൈകിട്ട് നാല് മണിക്കാണ് യോ​ഗം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃനിരയിലും കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടേത് ഉൾപ്പടെയുള്ള വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി അഭ്യൂഹങ്ങൾ‌ പുറത്തുവന്നിരുന്നു. മുൻ രാജ്യസഭാ എംപിയായ സുരേഷ് ​ഗോപിയെ മന്ത്രിസഭയിലേക്ക് പരി​ഗണിക്കുന്നു എന്ന വാർത്ത കേരള നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

മന്ത്രിസ്ഥാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. സുരേഷ് ഗോപി മന്ത്രിയാകാൻ യോഗ്യനാണെന്ന് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞിരുന്നു. യോഗ്യതയുള്ളവർ ധാരാളമുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനമെടുക്കേണ്ടത്. ഒരു സീറ്റുപോലുമില്ലെങ്കിലും കേന്ദ്രസർക്കാർ കേരളത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

- Advertisement -

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം തള്ളാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായാൽ പ്രയോജനം കേരളത്തിനാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി കൂടി വന്നാൽ സാധ്യത സുരേഷ് ഗോപിക്കായിരിക്കും. അദ്ദേഹം മന്ത്രിയായാൽ ഇരട്ടി മധുരമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചാൽ വിജയിക്കാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.

- Advertisement -

മന്ത്രിസഭ പുനഃസംഘടന മാത്രമല്ല പാർട്ടിക്കുള്ളിലും അഴിച്ചുപണി വേണമെന്ന ചർച്ചകൾ സജീവമാണെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരി​ഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ, കേരളത്തിൽ പുനഃസംഘടന ഇല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചിരുന്നു. കെ സുരേന്ദ്രൻ തന്നെ പാർട്ടിയെ തുടർന്നും നയിക്കും. പ്രവർത്തകർ പുന:സംഘടനയെ കുറിച്ച് ആവലാതിപ്പെടരുത്. പാർട്ടി പുന:സംഘടനയില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week