28.4 C
Kottayam
Saturday, June 6, 2026

‘അത് മോഹൻലാലിന്റെ കുഴപ്പമല്ല’, അഭിപ്രായം വ്യക്തമാക്കി ഭദ്രൻ

Must read

കൊച്ചി:മോഹൻലാല്‍ നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്ന് സംവിധായകൻ ഭദ്രൻ. നല്ല ഉള്ളടക്കമുള്ള കഥകള്‍ കിട്ടാത്തതാണ് മോഹൻലാല്‍ സിനിമകളുടെ പ്രശ്‍നം. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും. മോഹൻലാല്‍ എന്തായാലും തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ഭദ്രൻ പറഞ്ഞു.

‘സ്‍ഫടികം’ റീ റിലീസ് ചെയ്യുന്നുവെന്ന പ്രഖ്യാപനം നടത്തിയ ഭദ്രൻ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് മോഹൻലാല്‍ സിനിമകളെ കുറിച്ചും അഭിപ്രായം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ എന്ന നടന്റേതല്ല കുഴപ്പം. മോഹൻലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം എന്നും മോഹൻലാല്‍ തന്നെയല്ലേ. ഒരിക്കല്‍ കിട്ടിയിട്ടുള്ള ഒരു പ്രതിഭ നൈസര്‍ഗ്ഗികമായി ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്‍തെടുത്തത് ഒന്നുമല്ല- ഭദ്രൻ പറയുന്നു.

മറ്റ് നടൻമാരില്‍ നിന്ന് വ്യത്യസ്‍തമായി ലാലില്‍ ഉള്ള ഒരു പ്രത്യേക, എന്ത് വേഷം കൊടുത്താലും കഥ പറഞ്ഞുകൊടുക്കുമ്പോള്‍ തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നുണ്ട്. ആ കെമിസ്‍ട്രി എന്താണ്എന്ന് പുള്ളിക്ക് പോലും ഡിഫൈൻ ചെയ്യാൻ കഴിയുന്നുമില്ല. പുള്ളി ആ കെമിസ്‍ട്രിക്ക് അനുസരിച്ച് ബിഹേവ് ചെയ്യുകയാണ്.  അങ്ങനത്തെ മോഹൻലാല്‍ ഇപ്പോഴും ഉണ്ട്. അങ്ങനെ മോഹൻലാല്‍ ഉള്ളതുകൊണ്ടാണ് ശരീരമൊക്കെ സൂക്ഷിച്ച് നില്‍ക്കുന്നത്.

എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലുന്നില്ല. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍  മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും. കുറെ ശബ്‍ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതതല്ല സിനിമ. അത് തിരിച്ചറിയണം.

- Advertisement -

കഥയുമായി  ചെല്ലുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ നമുക്ക് അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും. അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അദ്ദേഹം വരും, തീര്‍ച്ചയായിട്ടും എല്ലാത്തിനും ഒരു സമയമുണ്ടല്ലോ- ഭദ്രൻ പറഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് ‘സ്‍ഫടികം’ റീ റിലീസ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week