24.5 C
Kottayam
Monday, May 20, 2024

ജാമ്യം നല്‍കിയാല്‍ നിയമ വ്യവസ്ഥയെ അപഹസിക്കലാകും’; കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതിക്ക് ജാമ്യമില്ല

Must read

ന്യൂഡൽഹി: കണിച്ചുകുളങ്ങര കൊലക്കേസിൽ ശിക്ഷക്കപ്പെട്ട് ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യം അപേക്ഷ സുപ്രീം കോടതി തള്ളി. നിലവിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമെന്ന നീരീക്ഷണത്തോടെയാണ് കോടതിയുടെ തീരുമാനം. മറ്റ് കേസുകളിൽ നിന്ന് തീർത്തും വൃത്യസ്തമായ സാഹചര്യമാണ് ഈ കേസിലെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

പതിനാറ് വർഷമായി ജയിൽ കഴിയുകയാണെന്നും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത സാഹചര്യമാണെന്നും ദീർഘക്കാലം ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമായിരുന്നു ശിക്ഷിക്കപ്പെട്ട ഉണ്ണി ആവശ്യപ്പെട്ടത്. നിലവിൽ ഇത് അനുവദിക്കാനാകില്ലെന്ന നിലപാട് കോടതി എടുത്തതോടെ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു. വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട ഉണ്ണിയുടെ ശിക്ഷ പിന്നീട് ഹൈക്കോടതി ഇരുപത്തിയഞ്ച് വർഷത്തെ ജീവപരന്ത്യമാക്കിയിരുന്നു. 

സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ കെ.എൻ ബാലഗോപാൽ,സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി, ഹർജിക്കാരനായി അഭിഭാഷകൻ രഞ്ജിത്ത് മാരാരാണ് ഹാജരായത്. 2005 ജൂലായ് 20 ന് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ കാറിൽ പോകവേ കണിച്ചുകുളങ്ങരയിൽ വച്ച് ലോറിയിടിച്ചു കൊലപ്പെടുത്തി എന്ന കേസിലാണ് ഉണ്ണി ശിക്ഷിക്കപ്പെട്ടത്.

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹിമാലയ ഗ്രൂപ്പ് കമ്പനിയിലെ ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ച് എവറസ്റ്റ് ഗ്രൂപ്പ് ചിട്ടി ഫണ്ട് തുടങ്ങിയതായിരുന്നു കൊലപാതകത്തിന് കാരണം. 2008 മെയ് 17നാണ് കോടതി ശിക്ഷ വിധിച്ചത്. 2010 ഡിസംബറില്‍ ഹിമാലയ ചിട്ടിക്കമ്പനി അടച്ച് പൂട്ടാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week