24.8 C
Kottayam
Thursday, June 4, 2026

കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു കേട്ടാൽ എന്തിന് ഞെട്ടണം?എന്‍ഐഎയോട് സുപ്രീം കോടതി,നവ്‌ലാഖയെ 24 മണിക്കൂറിനുള്ളില്‍ വീട്ടു തടങ്കലിലേക്ക് മാറ്റാൻ ഉത്തരവ്

Must read

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇരുപത്തിനാല് മണിക്കുറിനുള്ളിൽ നവ്‌ലാഖയെ വീട്ടു തടങ്കലിലേക്ക് മാറ്റണമെന്നും ജസ്റ്റീസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

വീട്ടു തടങ്കല്‍ ദുരുപയോഗപ്പെടുത്തുന്നില്ല എന്നുറപ്പു വരുത്താന്‍ കോടതി ചില വ്യവസ്ഥകളും വെച്ചു. ഗൗതം നാവ്‌ലാഖ വീട്ടു തടങ്കലില്‍ കഴിയാന്‍ തെരഞ്ഞെടുത്ത സ്ഥലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉമടസ്ഥതിയലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ഉന്നയിച്ച ആശങ്ക സുപ്രീംകോടതി കണക്കിലെടുത്തില്ല. 

കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് അംഗീകാരമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ആയത് കൊണ്ട് എന്താണ് കുഴപ്പമെന്നാണ് ജസ്റ്റീസ് കെ.എം ജോസഫ് ചോദിച്ചത്. അത് ജഡ്ജിയെ ഞെട്ടിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു എന്‍ഐഎക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. അക്കാര്യം തങ്ങളെ ഞെട്ടിക്കുന്നേയില്ലെന്ന് ജസ്റ്റീസ് കെ.എം ജോസഫും മറുപടി നല്‍കി. നവ്‌ലാഖ താമസിക്കുന്ന കെട്ടിടത്തിന്റെ അടുക്കള വാതില്‍ എഎന്‍ഐക്ക് സീല്‍ ചെയ്യാം. 

- Advertisement -

എന്നാല്‍, ഹാളിനും അടുക്കളയ്ക്കും ഇടയിലുള്ള വാതില്‍ അടച്ചു പൂട്ടരുത്. തുറന്നിട്ടിരിക്കുന്ന ഗ്രില്ലുകളെക്കുറിച്ചാണ് മറ്റൊരു ആശങ്ക ഉന്നയിച്ചത് അത് പൂട്ടി താക്കോല്‍ വീട്ടിലുള്ളവരുടെ കൈയില്‍ തന്നെ വെക്കാം. സിസി ടിവി ക്യാമറകളും പ്രത്യേകമായി കൂട്ടിച്ചേര്‍ക്കാം. വീട്ടു തടങ്കലിലേക്ക് നീട്ടാനുള്ള നിര്‍ദേശം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. വീട്ടിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും ഇക്കാര്യം ലംഘിച്ചാല്‍ എന്‍ഐഎക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. 

- Advertisement -

നവ്‌ലാഖയുടെ നവിമുംബയിലെ വസതി ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഒരു ലൈബ്രറിയുമുണ്ടെന്നാണ് സുരക്ഷ ആശങ്കയായി എന്‍ഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റുകളെ എതിര്‍ക്കുന്നു എന്നും സമകാലീന രാഷ്ട്രീയം അറിയാവുന്നു ആര്‍ക്കും ഇക്കാര്യം അറിയാവുന്നതാണെന്നുമാണ് നവ്‌ലാഖയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ വാദിച്ചു. 

എഴുപത്  വയസുള്ള രോഗിയായ ഒരു മനുഷ്യനെ സംസ്ഥാനത്തെ മുഴുവന്‍ പോലീസിനും കൂടി നിരീക്ഷിക്കാന്‍ കഴിയില്ലെന്ന് പറയരുതെന്ന്കോടതി പറഞ്ഞു. തിങ്കളാഴ്ച്ചത്തേക്ക് കേസ് മാറ്റണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week