വിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി.  ഇതിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറ‍ഞ്ഞു.  

നൂഹ് സംഘർഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷമുദ്രവാക്യം ഒരു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ ആണ് കോടതി നീരീക്ഷണം. ഹർജികളിൽ വിശദവാദം കേൾക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News