24.2 C
Kottayam
Tuesday, June 9, 2026

‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ; പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

Must read

ദില്ലി: സുപ്രിംകോടതി മൊബൈൽ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് വേര്‍ഷൻ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ഗൂഗിൾ പ്ലേയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.  ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സ‍ര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകൾക്കും അവരുടെ കെട്ടിക്കിടക്കുന്ന കേസുകൾ തിരിച്ചറിയാൻ ആപ്പിലൂടെ സാധിക്കും.

എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികൾ കാണാനും സ‍ര്‍ക്കാര്‍ വകുപ്പുകൾക്ക് കേസുകളുടെ അവസ്ഥ മനസിലാക്കാനും ഉള്ള സൗകര്യം ആപ്പിലുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് ലോഞ്ചിങ് വേളയിൽ പറഞ്ഞു.  

തത്സമയം കേസ് നടപടികൾ കാണാനുള്ള അനുമതി നോഡൽ ഓഫീസ‍ര്‍മാ‍ക്കും കേന്ദ്ര സ‍ര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ആപ്പിൽ ലോഗിൻ ചെയ്യുന്നതിലൂടെ ലഭിക്കും.  ആപ്പിലെ പുതിയ അപ്ഡേഷനിലൂടെ നോഡൽ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും  അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളും ഹാജറാക്കിയ രേഖകൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. 

അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. 2014 ലെ അവയവ മാറ്റ നിയമത്തില്‍ ഉള്‍പ്പെടുത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ ഏകോപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

- Advertisement -

ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചട്ടങ്ങളായത് കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികള്‍ക്ക് പലപ്പോഴും നടപടിക്രമങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week