24.2 C
Kottayam
Sunday, June 7, 2026

മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നു,എങ്ങനെ നീതി നടപ്പാകും എന്ന് സുപ്രീം കോടതി

Must read

ന്യൂഡൽഹി: മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി.ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കേന്ദ്രം നല്കിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.മണിപ്പൂർ പൊലീസ് എങ്ങനെ കേസുകൾ അന്വേഷിക്കും.

സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു .ഒരു വിഭാഗം കൂടുതൽ ശബ്ദം ഉയർത്തുന്നു. എല്ലാ സത്യവും ഇപ്പോൾ പറയാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

6500 എഫ്ഐആറുകളിൽ ഗുരുതര കേസുകൾ തരം തിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇവയുടെ അന്വേഷണത്തിന് സംവിധാനം വേണം . പൊലീസിനെ കൊണ്ട് ഇതിന് കഴിയില്ല. ബലാൽസംഗക്കേസിൽ പോലീസ് നിഷ്ക്രിയമായിരുന്നു.സിബിഐക്ക് എത്ര കേസുകൾ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം .മണിപ്പൂർ ഡിജിപിയോട് നേരിട്ട് ഹാജരാകാൻ സുുപ്രീംകോടതി നിർദ്ദേശിച്ചു..

- Advertisement -

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്‍റെ  11 കേസുകൾ സിബിഐക്ക് വിടാമെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു.നീതി നടപ്പാക്കുന്നതിനും  അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്ന് സുപ്രീംകോടതി. മുൻ ജഡ്ജിമാരുൾപ്പെട്ട സമിതിയാണ് ആലോചിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മണിപ്പൂർ കേസ് സുപ്രീംകോടതി വീണ്ടും തിങ്കളാഴ്ച കേൾക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week