ന്യൂഡല്‍ഹി: നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്ന വിഷയത്തില്‍ മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. അനധികൃതമായി നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് വാങ്ങി വഞ്ചിതരായ ആളുകള്‍ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതി ഒരാഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
തുക കെട്ടിവയ്ക്കുന്നില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് ഫെബ്രുവരി 17ന് വീണ്ടും പരിഗണിക്കും. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
115 കോടി രൂപയാണ് നഷ്ടപരിഹാരമായി ഫ്‌ളാറ്റ് ഉടമകള്‍ നല്‍കേണ്ടത്. ഈ തുകയും സര്‍ക്കാര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാര തുകയും നല്‍കണമെന്നും ഇതിന് പുറമേ ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവാക്കിയ തുകയും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.