ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ചുമ്മാതിരുന്നാല്‍ കൈയുംകെട്ടി നോക്കിയിരിക്കണോ? നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ കര്‍ത്തവ്യം നിര്‍വഹിക്കാതിരുന്നാല്‍ തങ്ങള്‍ കൈയുംകെട്ടി നോക്കിയിരിക്കണോയെന്ന് സുപ്രീംകോടതി.ഭരണഘടനാസ്ഥാപനങ്ങളിലൊന്ന് കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ലെങ്കില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ കഴിയില്ലേയെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.

എന്നാല്‍, ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത് അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമാണെന്നും അതിന് രാഷ്ട്രീയമായ പോംവഴികളുണ്ടെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതുസംബന്ധിച്ച വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്നാല്‍ ണ്ടഭരണഘടനാപരമായി എന്തുചെയ്യാനാകുമെന്ന ചോദ്യം സുപ്രീംകോടതി വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. അപൂര്‍വസാഹചര്യങ്ങളില്‍മാത്രം സംഭവിക്കുന്ന കാര്യങ്ങള്‍വെച്ച് കോടതിക്ക് പുതിയ കീഴ്വഴക്കമുണ്ടാക്കാനാവില്ലെന്ന് സോളിസിറ്റര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News