24.5 C
Kottayam
Friday, June 5, 2026

‘എൽഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി മാറി’തുറന്ന് പറഞ്ഞ് സുപ്രഭാതം വൈസ് ചെയർമാൻ

Must read

കോഴിക്കോട് : എൽഡിഎഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. സുപ്രഭാതം പോലുള്ള ഒരു പത്രത്തിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ ആ പരസ്യം ബിജെപിക്ക് ഗുണകരമായി മാറിയെന്നും സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു.

സുപ്രഭാതത്തിൽ വന്ന പരസ്യം വല്ലാതെ വേദനിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തു. പത്രത്തിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരായിരുന്നു അത്. സന്ദീപ് വാര്യരുടെ മാറ്റം ഉൾക്കൊള്ളേണ്ടതായിരുന്നു. നല്ലതിലേക്കുള്ള മാറ്റത്തെ ഉൾക്കൊള്ളാതെയാണ് പരസ്യം നൽകിയത്. അത് ബിജെപിക്ക് ഗുണകരമാവുകയും ചെയ്തു എന്നാണ് സുപ്രഭാതം വൈസ് ചെയർമാൻ സൈനുൽ ആബിദീൻ വ്യക്തമാക്കിയത്.

അതേസമയം എല്ലാ പത്രങ്ങളിലും ഉണ്ടാകുമെന്ന് കരുതിയാണ് എൽഡിഎഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് എന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ എപി അബ്ദുൽ ഹക്കീം അസ്ഹാരി അറിയിച്ചു. എന്നാൽ ചില പത്രങ്ങൾക്ക് മാത്രമേ എൽഡിഎഫ് പരസ്യം നൽകിയിരുന്നുള്ളൂ എന്നുള്ള കാര്യം പിന്നീടാണ് അറിഞ്ഞത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week