27.6 C
Kottayam
Sunday, June 7, 2026

‘കാവ്യ മാരൻ, വിൽ യു മാരി മി?വൈറലായി ആരാധകന്റെ ‘വിവാഹ അഭ്യർഥന’– വിഡിയോ

Must read

പാൾ: ഐപിഎൽ ടീം സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേൺ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തിൽ പാൾ റോയൽ‌സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്. വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ നടന്ന മത്സരം കാണാൻ സൺറൈസേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.

റോയൽസിനെതിരായ മത്സരത്തിനിടെ ഒരു ആരാധകൻ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തി. മത്സരത്തിനിടെ ‘കാവ്യ മാരൻ, വിൽ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാർഡുമായാണ് ആരാധകൻ കളി കണ്ടത്. റോയൽസ് ബാറ്റിങ്ങിനിടെ ക്യാമറകൾ ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലക്കാർഡും പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിൽ വൈറലായി.

ആരാധകന്റെ വിവാഹ അഭ്യർഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സൺ നെറ്റ്‍വർക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ടീമിന്റെ മത്സരങ്ങൾ കാണാന്‍ സ്ഥിരമായി കാവ്യ എത്താറുണ്ട്. ഐപിഎൽ താര ലേലത്തില്‍ സൺറൈസേഴ്സിന്റെ മുഖമാണു കാവ്യ മാരൻ. പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈസ്റ്റേൺ കേപ് ടീമുള്ളത്. ജനുവരി 21 ന് ജൊഹാനസ്ബെർഗ് സൂപ്പർ കിങ്സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week