‘ഇവിടെ എല്ലാം നല്ലതാണ്’ മരത്തില്‍ കയറുന്ന സണ്ണി ലിയോണിന്റെ വീഡിയോ വൈറല്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ്. തന്റെ ആരാധകര്‍ക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുക എന്നതും സണ്ണിയുടെ ശീലമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി അപ്ലോഡ് ചെയ്തിരിക്കുന്നത്.
താന്‍ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തില്‍ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘നീ എന്താണ് ചെയ്യുന്നതെ’ന്ന സുഹൃത്തിന്റെ ചോദ്യത്തോട് ‘മരം കയറുകയാണ്’ എന്ന് കുട്ടികളുടെ മട്ടില്‍ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്. അല്‍പ്പം മുകളിലെത്തിയെ ശേഷം ‘ഇവിടെ എല്ലാം നല്ലതാണ്’ എന്ന് പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ മരച്ചില്ലയില്‍ ചാഞ്ഞിരുന്ന് വിശ്രമിക്കുന്ന സണ്ണിയെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
https://www.instagram.com/p/B8DuRydhq1w/?utm_source=ig_web_copy_link