EntertainmentKeralaNews

അതിജീവനമാണ് എന്റെ പ്രതികാരം’ സണ്ണി ലിയോൺ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി:സണ്ണി ലിയോൺ നായികയാകുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. താരം ഉൾപ്പടെ നിരവധിപ്പേർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നിൽക്കുന്ന താരമാണ് പോസ്റ്ററിൽ ഉള്ളത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ നടി എത്തിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button